വ്ലോഗറുടെ 1.7 കോടിയുടെ സൂപ്പർകാർ തകർന്നു; കാരണം ലൈവ് സ്ട്രീമിങ് –വിഡിയോ
Mail This Article
ഡ്രൈവിങ്ങിനിടെ ലൈവ് സ്ട്രീമിങ്, നിയന്ത്രണം വിട്ട സൂപ്പർകാർ ഇടിച്ചു തകർന്നു. അമേരിക്കൻ വ്ലോഗർ ജാക്ക് ഡോഹെർട്ടിയുടെ മെക്‌ലാരൻ 570 എസ് എന്ന സൂപ്പർ കാറാണ് ഹൈവേയുടെ ബാരിയറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നുവെന്നാണ് റിപ്പോർട്ടുകൾ.
ലൈവ് സ്ട്രീമിങ്ങിനിടെയാണ് അപകടം നടന്നത്. ഫ്‌ളോറിഡയിലെ മയാമിയില്‍ ശക്തമായ മഴയില്‍ വാഹനമോടിക്കുന്നതിനിടെ ഡൊഹെര്‍ട്ടി ഫോൺ ഉപയോഗിക്കുകയും വാഹനം നിയന്ത്രണം നഷ്ടപ്പെട്ടുകയുമായിരുന്നു. റോഡിന്റെ ഒരു വശത്തുള്ള ഗാര്‍ഡ് റെയിലില്‍ ഇടിച്ച് നിന്ന് വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വാഹനം ഓടിച്ച വ്ലോഗർക്ക് പരിക്കുകളൊന്നുമില്ലെങ്കിലും കൂടെയുണ്ടായിരുന്ന ക്യാമറമാന് നിസാര പരിക്കുകളുണ്ട്. വലിയ പരിക്കുകൾ ഏൽക്കാതെ രണ്ടു പേരും രക്ഷപ്പെട്ടു എന്നാണ് ഡൊഹെര്‍ട്ടി പിന്നീട് പറഞ്ഞത്. കഴിഞ്ഞ വർഷമാണ് വ്ലോഗർ മെക്‌ലാരൻ 570 എസ് എന്ന സൂപ്പർ കാർ 1.70 കോടി രൂപയ്ക്ക് വാങ്ങിയത്. 3.8 സിസി ട്വിൻ ടർബോ എൻജിൻ ഉപയോഗിക്കുന്ന കാറിന് 570 പിഎസ് കരുത്തുണ്ട്.