സിനിമാക്കാരുടെ ഇഷ്ടവാഹനം റേഞ്ച് റോവർ, 2.36 കോടിയുടെ എസ്യുവി സ്വന്തമാക്കി യുവതാരം
Mail This Article
രണ്ടാമതൊന്നു ചിന്തിക്കാതെ നിസംശയം പറയാം 2024 റേഞ്ച് റോവറിന്റെ വർഷമാണെന്ന്. അത്രയധികം റേഞ്ച് റോവറുകളാണ് ബി ടൗൺ സെലിബ്രിറ്റികളുടെ ഗാരിജിലെത്തിയത്. ആ പട്ടികയിലെ ഏറ്റവും പുതിയ പേരാണ് അർജുൻ കപൂറിന്റേത്. റേഞ്ച് റോവർ എൽ ഡബ്ള്യു ബി എച്ച് എസ് ഇ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 2.36 കോടി രൂപ എക്സ് ഷോറൂം വില വരുന്ന വാഹനമാണിത്. ഫുജി വൈറ്റ് ഷെയ്‌ഡാണ് തന്റെ റേഞ്ച് റോവറിനായി അർജുൻ കപൂർ തിരഞ്ഞെടുത്തത്.
3.0 ലിറ്റർ 6 സിലിണ്ടർ ഡീസൽ എൻജിനാണ് റേഞ്ച് റോവർ എൽ ഡബ്ള്യു ബി എച്ച് എസ് ഇ വേരിയന്റിന് കരുത്താകുന്നത്. 345 ബി എച്ച് പി പവറും 700 എൻ എം ടോർക്കും നൽകും ഈ എൻജിൻ. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്. എൽ ഇ ഡി ഹെഡ്‍ലൈറ്റുകൾ, ഫ്ലഷ് ടൈപ്പ് ഡോർ ഹാൻഡിലുകൾ, 22 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് പുറം കാഴ്ചയിൽ ശ്രദ്ധ കവരുക. 13.7 ഇഞ്ച് ഇൻസ്ട്രുമെന്റ് പാനൽ, ഹെഡ്സ് അപ് ഡിസ്പ്ലേ, 4 സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിങ്ങനെ ധാരാളം ഫീച്ചറുകൾ വേറെയുമുണ്ട്.