ADVERTISEMENT

ഇരുനൂറോളം സിനിമകളിലെ കരുത്തുറ്റ കഥാപാത്രങ്ങൾ, നിർമാതാവ്, അവതാരകൻ, ഗായകൻ എന്നിങ്ങനെ പല വേഷങ്ങളിൽ തിളങ്ങിയ നടന വൈഭവം അമിതാഭ് ബച്ചന്റെ എൺപത്തിരണ്ടാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നൂറ്റാണ്ടിലെ മികച്ച നടൻ എന്ന് വിശേഷിപ്പിക്കുന്ന താരം പിറന്നാൾ ദിനത്തിൽ തന്റെ ഗാരിജിലേക്കു പുതിയൊരു ആഡംബര വാഹനം കൂടി കൂട്ടി ചേർത്തിരിക്കുന്നു. ബി എം ഡബ്ള്യു ഐ 7 ഇലക്ട്രിക് സെഡാനാണ് ബച്ചൻ ഏറ്റവുമൊടുവിൽ സ്വന്തമാക്കിയത്. ഏകദേശം 2.03 കോടി രൂപ ഐ 7 ഇ ഡ്രൈവ് 50 എം സ്പോട്ടിനു എക്സ് ഷോറൂം വില വരും. 

ബി എം ഡബ്ള്യു ഐ 7 ഇലക്ട്രിക് സെഡാന്റെ പവർട്രെയിൻ ഓപ്ഷനുകളിലേക്കു വരികയാണെങ്കിൽ ഇരട്ട ഇലക്ട്രിക് മോട്ടോറുള്ള, 101.7 KWh ബാറ്ററി 544 എച്ച് പി, 745 എൻ എം കരുത്തും ഉല്പാദിപ്പിക്കും. 250 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗപരിധി. 3.7 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കും. ഒറ്റത്തവണ ചാർജിങ്ങിൽ 560 കിലോമീറ്ററാണ് റേഞ്ച്. ഫാസ്റ്റ് ചാർജിങ്ങിനു സഹായിക്കുന്ന 195 kW DC ബാറ്ററി പായ്ക്ക് 40 മിനിട്ടിൽ 80 ശതമാനം ചാർജ് കൈവരിക്കും. 

ആഡംബര വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെ ബിഗ് ബിയുടെ ഗാരിജിലുണ്ട്. റേഞ്ച് റോവർ എൽ ഡബ്ള്യു ബി എസ് വി ഓട്ടോബയോഗ്രഫി, പോർഷെ കേമാൻ എസ്, മെഴ്‌സിഡീസ് ബെൻസ് വി ക്ലാസ്, ബെന്റലി കോണ്ടിനെന്റൽ ജി ടി, റോൾസ് റോയ്‌സ് ഫാന്റം, മിനി കൂപ്പർ എസ്, മെഴ്‌സിഡീസ് ബെൻസ് എസ് ക്ലാസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മഹീന്ദ്ര ഥാർ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയവ ഉൾപ്പെടുന്ന വിപുലമായ വാഹന ശേഖരമാണ് അമിതാഭ് ബച്ചന് സ്വന്തമായുള്ളത്.

English Summary:

Amitabh Bachchan Drives into 82nd Year with a Brand New BMW i7 Electric Sedan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com