ADVERTISEMENT

മാരുതി സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്. ഹൈബ്രിഡ് സ്വിഫ്റ്റ് പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ചിത്രങ്ങൾ ബെംഗ്ലളൂരുവിൽ നിന്നാണ് പുറത്തുവന്നത്. ഇത് ആദ്യമായിട്ടാണ് ഹൈബ്രിഡ് സ്വിഫ്റ്റിനെ ഇന്ത്യൻ നിരത്തുകളിൽ കാണുന്നത്.  

രാജ്യാന്തര വിപണിയിലുള്ള ഹൈബ്രിഡിന്റെ ബാഡ്ജിങ്ങിലാണ് സ്വിഫ്റ്റിന്റെ പരീക്ഷണയോട്ടം. ജപ്പാൻ, യൂറോപ് അടക്കമുള്ള രാജ്യാന്തര വിപണിയിൽ 12 വാട്ട് ചെറു ഹൈബ്രിഡ് സ്വിഫ്റ്റ് നേരത്തെ പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് എത്തുമ്പോൾ ഇന്ധനക്ഷമത കൂട്ടാനായി ‌സ്ട്രോങ് ഹൈബ്രിഡ് ഉപയോഗിക്കും എന്നാണ് കരുതുന്നത്.

നിലവിലെ സ്വിഫ്റ്റിൽ ഉപയോഗിക്കുന്ന 1.2 ലീറ്റർ മൂന്നു സിലിണ്ടർ എൻജിന്‍ സ്ട്രോങ് ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി എത്തുമ്പോൾ 40 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് കരുതുന്നത്. സുരക്ഷയുടെ കാര്യത്തിലും ഹൈബ്രിഡ് സ്വിഫ്റ്റ് ഏറെ മുന്നിലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസയറിനെ പോലെ തന്നെ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സ്വിഫ്റ്റിനും ലഭിച്ചേക്കും. 

ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിന് ശേഷം മാരുതി പുറത്തിറക്കുന്ന സ്ട്രോങ് ഹൈബ്രിഡ് കാറായിരിക്കും സ്വിഫ്റ്റ്. ഇന്ത്യയിൽ ഏറ്റവുമധികം വിൽപനയുള്ള ഹാച്ച്ബാക്ക് സെഗ്‌മെന്റിലേക്ക് പുതിയ വാഹനം എത്തിക്കുക വഴി വിപണിയിലെ സർവാധിപത്യമായിരിക്കും മാരുതിയുടെ ലക്ഷ്യം.

അടുത്ത വർഷം മാരുതി ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ സ്ട്രോങ് ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീറ്ററിന് ഏകദേശം 40 കിലോമീറ്ററിൽ അധികം ഇന്ധനക്ഷമത നൽകുന്ന എൻജിനുമായിട്ടായിരിക്കും പുതിയ കാർ എത്തുക. നിലവിലെ സ്വിഫ്റ്റില്‍ നിന്ന് ഏകദേശം ഒന്നു മുതൽ 1.5 ലക്ഷം രൂപ വരെ അധികം വില മാത്രമേ ഹൈബ്രിഡിനുണ്ടാകു എന്നാണ് പ്രതീക്ഷ. സ്വിഫ്റ്റിന് ശേഷം ഡിസയർ, ബലേനൊ, ഫ്രോങ്സ് തുടങ്ങിയ കാറുകളിലും ഈ ഹൈബ്രിഡ് എൻജിൻ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com