ADVERTISEMENT

ഡിസംബര്‍ 19ന് പുറത്തിറങ്ങാനിരിക്കെ സിറോസ് എസ് യു വിയുടെ ഒരു ടീസര്‍ കൂടി പുറത്തുവിട്ട് കിയ ഇന്ത്യ. സോണറ്റിനും സെല്‍റ്റോസിനും ഇടയിലുള്ള മോഡലായിട്ടാണ് സിറോസ് കിയയെ അവതരിപ്പിക്കുന്നത്. വിശാലമായ ഇന്റീരിയറും ഫീച്ചറുകളാല്‍ സമ്പന്നമായ കാബിനുമുള്ള മോഡലായിരിക്കും കിയ സിറോസ്. ഡിസൈന്‍ സവിശേഷതകള്‍ കൂടുതല്‍ പരസ്യമാക്കുന്ന ടീസറാണ് കിയ പുറത്തുവിട്ടിരിക്കുന്നത്.

കുത്തനെയുള്ള എല്‍ഇഡി എല്‍ഇഡി ഹെഡ്‌ലാംപുകളും ഡിആര്‍എല്ലുകളും എടുത്തുകാണിക്കുന്നുണ്ട് മുന്‍ഭാഗം. അതേസമയം വശങ്ങളിലെ ഫ്‌ളഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ക്കുകളും നീണ്ട റൂഫ് റെയിലുകളും ബ്ലാക്ഡ് ഔട്ട് സി പില്ലറുകളുമെല്ലാമാണ് മറ്റു ഡിസൈന്‍ സവിശേഷതകള്‍.

ഉള്ളിലേക്കു വന്നാല്‍ സാങ്കേതികവിദ്യക്ക് പ്രാധാന്യം നല്‍കുന്ന നിരവധി ഫീച്ചറുകളാല്‍ സമ്പന്നമാണ് സിറോ. വലിയ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട്, ഡിജിറ്റല്‍  ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍. പുതിയ സ്റ്റിയറിങ് വീലും മികച്ച സെന്റര്‍ കണ്‍സോളും റിയര്‍ എസി വെന്റുകളും റിക്ലൈനിങ് പിന്‍ സീറ്റുകളുമെല്ലാം സിറോസിന്റെ അധിക ഫീച്ചറുകളായി മാറുന്നു.

സോണറ്റിന്റെ 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 1.5 ലീറ്റര്‍ ഡിസല്‍ എന്‍ജിനുമാണ് സിറോസിലെ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍. മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ആറു വകഭേദങ്ങള്‍ സിറോസിനുണ്ടാവും. ഉയര്‍ന്ന വകഭേദത്തിലാവും ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുണ്ടാവുക. ബേസ്, മിഡ് വേരിയന്റുകളില്‍ മാനുവല്‍ ട്രാന്‍സ്മിഷനുകളുണ്ടാവും.

അടിസ്ഥാന വകഭേദത്തില്‍ 15 ഇഞ്ച് സ്റ്റീല്‍ വീലുകളാണെങ്കില്‍ മിഡ് വേരിയന്റില്‍ 16 ഇഞ്ച് അലോയ് വീലുകളും ടോപ് വേരിയന്റില്‍ 17 ഇഞ്ച് അലോയ് വീലുകളുമാണുള്ളത്. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറും പനോരമിക് സണ്‍ റൂഫും അടക്കമുള്ള ഫീച്ചറുകളും 360 ഡിഗ്രി ക്യാമറയും ഉയര്‍ന്ന വകഭേദങ്ങളിലുണ്ടാവും.

ഫീച്ചറുകളുടെ വലിയ നിരയുള്ള സിറോസിന് എതിരാളികള്‍ക്ക് വെല്ലുവിളിയാവുന്ന വില കിയ നല്‍കുമെന്നാണ് കരുതപ്പെടുന്നത്. പ്രതീക്ഷിക്കുന്ന വില ഒമ്പതു മുതല്‍ 15 ലക്ഷം രൂപ വരെ. മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടേയ് വെന്യു, നിസാന്‍ മാഗ്‌നൈറ്റ് എന്നിവരായിരിക്കും കിയ സിറോസിന്റെ ഇന്ത്യയിലെ പ്രധാന എതിരാളികള്‍.

English Summary:

Discover the all-new Kia Syros, an upcoming SUV set to redefine the segment with its stylish design, spacious interior & advanced features. Launch date, expected price & key rivals revealed!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com