ഥാർ റോക്സ് മുതൽ സ്വിഫ്റ്റ് വരെ; ഈ വർഷം വിപണിയിലെത്തിയ വാഹനങ്ങൾ ഇവ
Mail This Article
ഇന്ത്യന്‍ കാര്‍ വിപണിയില്‍ പുതിയ മോഡലുകളും പരിഷ്ക്കരിച്ച പതിപ്പുകളും വൈദ്യുത- സിഎന്‍ജി മോഡലുകളും സ്പെഷല്‍ എഡിഷനുകളുമെല്ലാം കൊണ്ട് സമ്പന്നമായിരുന്നു 2024. മാരുതി സുസുക്കിയുടെ സ്വിഫ്റ്റും ഡിസയറും, ടൊയോട്ട കാമ്രി, ഹോണ്ട അമേസ്, ഔഡി ക്യു7ഉം ക്യു8ഉം, ബിഎംഡബ്ല്യു എം5വുമെല്ലാം തലമുറ മാറി വന്നു. വൈദ്യുത വാഹനങ്ങളില്‍ ബെസ്റ്റ് സെല്ലര്‍ ടാറ്റ പഞ്ചിന്റെ ഇവിയും ന്യൂജെന്‍ മഹീന്ദ്ര ബിഇ 6ഇയും എക്സ്ഇവി 9ഇയും ബാറ്ററി വാടക്ക് നല്കുന്ന മോഡല്‍ അവതരിപ്പിച്ച് എംജി വിന്‍ഡ്സര്‍ ഇവിയും ചൈനീസ് ഇവി വിദഗ്ധര്‍ ബിവൈഡി സീലുമെല്ലാം ചേര്‍ന്ന് വിപണിയില്‍ വൈവിധ്യം നിറച്ചു.
ടിയാഗോയുടേയും ടിഗോറിന്റേയും സിഎന്‍ജി പതിപ്പും ശ്രദ്ധ നേടിയപ്പോള്‍ സ്കോഡ കൈലാഖും ഹോണ്ട സ്ലാവിയ സ്റ്റൈല്‍ എഡിഷനിറക്കിയപ്പോല് മഹീന്ദ്ര മരുഭൂമിയുടെ സൗന്ദര്യം നിറച്ച ഥാറുമായെത്തി. സ്പോര്‍ട് എഡിഷനുമായി ഫോക്സ്വാഗണ് ടൈഗൂണും ടാറ്റ ആള്‍ട്രൂസ് റൈസറും വന്നു. ആദ്യമായി ചെറുകാറുകളുടെ വില്പന കൂട്ടാന്‍ ഡ്രീം എഡിഷന് മാരുതി സുസുക്കി പുറത്തിറക്കിയതിനും 2024 സാക്ഷിയായി. ജനുവരിയില്‍ ഹ്യുണ്ടേയുടെ സൂപ്പര്‍ഹിറ്റ് മോഡലായ ക്രേറ്റയുടെ മൂന്നാം തലമുറ വകഭേദത്തില്‍ ആരംഭിച്ച് ഡിസംബറില്‍ കിയ സിറോയില്‍ അവസാനിക്കുന്ന ഓരോ മോഡലുകളേയും കൂടുതലറിയാം.
ഹ്യുണ്ടേയ് ക്രേറ്റ- മൂന്നാം തലമുറ
മിഡ് സൈസ് എസ് യു വി വിഭാഗത്തിലെ പോരാളിയായ ക്രേറ്റയുടെ മൂന്നാം തലമുറ മോഡല്‍ ജനുവരി 16ന് ഇന്ത്യയില്‍ എത്തി. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തിളങ്ങിയ മോഡലാണ് ഇന്ത്യയിലുമെത്തിയത്. അടിസ്ഥാന രൂപത്തില്‍ മാറ്റം വരുത്താതെ ഫീച്ചറുകളില്‍ മാറ്റം വരുത്തി. ഏഴ് ഇഞ്ച് ടിഎഫ്ടി മാറ്റി 10.25 ഇഞ്ചാക്കി. 113ബിഎച്ച്പി- 144എന്‍എം 1.5 ലീറ്റര്‍ പെട്രോള്‍, 114 ബിഎച്ച്പി 250 എന്‍എം ഡീസല്‍ എന്ജിന് ഓപ്ഷനുകള്‍. പുതു തലമുറ വെര്‍നയിലെ കൂടുതല്‍ കരുത്തുള്ള 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഈ ക്രേറ്റയില്‍ ഹ്യുണ്ടേയ് ലഭ്യമാക്കി. വില 11-20.30 ലക്ഷം രൂപ.
ടാറ്റ പഞ്ച് ഇവി
ടാറ്റയുടെ 2024ലെ ബെസ്റ്റ് സെല്ലര്‍ ടാറ്റ പഞ്ചിന്റെ ഇവി രൂപം നിരത്തിലിറങ്ങിയത് ജനുവരി 17ന്. 5 സീറ്റ് ഇലക്ട്രിക് മൈക്രോ എസ് യു വിയില്‍ 25കെഡബ്ല്യുഎച്ച്, 35കെഡബ്ല്യുഎച്ച് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. റേഞ്ച് 315-421 കീലോമീറ്റര്‍. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഇരട്ട 10.25 ഇഞ്ച് ഡിസ്പ്ലേ. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ പഞ്ച നക്ഷത്ര സുരക്ഷ ലഭിച്ച പഞ്ച് ഇവിയില്‍ ആറ് എയര്‍ബാഗുകളും 360 ഡിഗ്രി ക്യാമറയും ബ്ലൈന്‍ഡ് സ്പോട്ട് വ്യൂ മോണിറ്ററുമുണ്ട്. സ്മാര്‍ട്ട്, സ്മാര്‍ട്ട്+, അഡ്വഞ്ചര്‍, എംപവേഡ്, എംപവേഡ്+ എന്നിങ്ങനെ അഞ്ചു വകഭേദങ്ങള്‍. വില 10.99 ലക്ഷം രൂപ മുതല്‍.
മെഴ്സിഡീസ് ബെന്‍സ് സിഎല്‍ഇ- ഫേസ്ലിഫ്റ്റ്
മെഴ്സിഡീസ് ബെന്‍സിന്റെ ടു ഡോര്‍, ടു പ്ലസ് ടു സീറ്റര്‍ സിഎല്‍ഇ മുഖം മിനുക്കി ജനുവരി എട്ടിനെത്തി. സി ക്ലാസ്, ഇ ക്ലാസ് കൂപെ വിഭാഗത്തില്‍ പകരക്കാരനായാണ് വരവ്. ഹൈബ്രിഡ് കണക്ടിവിറ്റിയുള്ള 2.0ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലീറ്റര്‍ ഡീസല്‍ എന്ജിന് ഓപ്ഷനുകള്‍. വില 80 ലക്ഷം രൂപ മുതല്‍.
മെഴ്സിഡീസ് ബെന്‍സ് ജിഎല്‍എ- രണ്ടാം തലമുറ
മെഴ്സിഡീസ് ബെന്‍സിന്റെ ആഡംബര എസ്യുവി ജിഎല്‍എയുടെ രണ്ടാം തലമുറ ഇന്ത്യയിലെത്തിയത് ജനുവരി 31ന്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്കൊപ്പം പ്ലഗ് ഇന്‍ ഹൈബ്രിഡ് വകഭേദങ്ങളുമുണ്ട്. ജിഎല്‍എ 200ല്‍ 163 പിഎസ്, 270എന്‍എം, 1.3 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ജിഎല്‍എ 220ഡി 4മാറ്റിക്കില്‍ 190പിഎസ്, 400എന്‍എം, 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍. വില 50.50 ലക്ഷം രൂപ മുതല്‍.
ടിയാഗോ സിഎന്‍ജി ടിഗോര്‍ സിഎന്‍ജി
ടാറ്റയുടെ സിഎന്‍ജി ഇരട്ടകളായ ടിയാഗോ സിഎന്‍ജിയും ടിഗോര്‍ സിഎന്‍ജിയും ഫെബ്രുവരി എട്ടിന് പുറത്തിറങ്ങി. ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്സ്മിഷനുമായെത്തുന്ന(AMT) ഇന്ത്യയിലെ ആദ്യ സിഎന്‍ജി കാറുകള്‍. രണ്ടിലും 73.5പിഎസ്, 95എന്‍എം, 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്ജിന്. 5 സ്പീഡ് എഎംടി ഗിയര്‍ബോക്സ്. ഇന്ധനക്ഷമത കീലോഗ്രാമിന് 28.06 കീലോമീറ്റര്‍. ടിയാഗോ സിഎന്‍ജി എഎംടിയില്‍ മൂന്ന് വകഭേദങ്ങള്‍(XTA, XZA+, XZA NRG). വില 7.89 ലക്ഷം രൂപ മുതല്‍. ടിഗോര്‍ സിഎന്‍ജി എഎംടിയില്‍ രണ്ട് വകഭേദങ്ങള്‍(XZA, XZA+). വില 8.84 ലക്ഷം രൂപ മുതല്‍.
സ്കോഡ സ്ലാവിയ സ്റ്റൈല്‍ എഡിഷന്
ജനപ്രിയ മോഡല്‍ സ്ലാവിയയുടെ സ്റ്റൈല്‍ എഡിഷന് സ്കോഡ പുറത്തിറക്കിയത് ഫെബ്രുവരി 13ന്. ആകെ പുറത്തിറക്കിയത് 500 യൂണിറ്റുകള്‍ മാത്രം. 1.5 ലീറ്റര്‍ ഡിഎസ്ജി സ്റ്റൈല്‍ വേരിയന്റിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ചിരിക്കുന്നു. 115എച്ച്പി 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 150 എച്ച്പി, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് ഓപ്ഷനുകള്‍. സ്റ്റൈല്‍ മോഡലിനേക്കാള്‍ 30000 രൂപ കൂടുതല്‍. വില 19.13 ലക്ഷം രൂപ.
മഹീന്ദ്ര ഥാര്‍ എര്‍ത്ത് എഡിഷന്
ഫെബ്രുവരി 27ന് മഹീന്ദ്ര ഥാര്‍ എര്‍ത്ത് എഡിഷന് ഇന്ത്യയില്‍ പുറത്തിറക്കി. മരുഭൂമിയുടെ സൗന്ദര്യം ആവാഹിച്ചെടുത്ത് എല്എഖ്സ് ഹാര്‍ഡ് ടോപ്പ് 4×4 അടിസ്ഥാനമാക്കിയാണ് ഥാര്‍ എര്‍ത്ത് മഹീന്ദ്ര അവതരിപ്പിച്ചത്. 150ബിഎച്ച്പി, 320എന്‍എം 2.0 ലീറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 130 ബിഎച്ച്പി, 300 എന്‍എം 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്ജിന് ഓപ്ഷനുകള്‍. 6 സ്പീഡ് ഓട്ടമാറ്റിക്, മാനുവല്‍ ട്രാന്സ്മിഷനുകള്. വില 15.4 ലക്ഷം രൂപ മുതല്‍.
ബിവൈഡി സീല്‍
ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡിയുടെ സെഡാന് മോഡല്‍ സീല്‍ ഇന്ത്യയിലെത്തിയത് മാര്‍ച്ച് അഞ്ചിന്. ബുക്കിങ് ആരംഭിച്ച് രണ്ടു മാസത്തിനകം ആയിരം ബുക്കിങുകള്‍ സീലിന് ലഭിച്ചു. ഒറ്റ ദിവസം 200 സീലുകള്‍ ഉപഭോക്താക്കള്‍ക്കു നല്കി ബിവൈഡിയും അമ്പരപ്പിച്ചു. 61.4സണവ, 82.5സണവ ബാറ്ററി പാക്കുകള്‍. റേഞ്ച് 700 കി.മീ. ഇരട്ട മോട്ടോറുകളും ഓര്വീല് ഡ്രൈവുമായാണ് സീല്‍ എത്തിയത്. 530 എച്ച്പി കരുത്തുള്ള സീലിന് 0-100 വേഗതക്ക് വേണ്ടത് 3.8 സെക്കന്‍ഡ്. വില 41 ലക്ഷം രൂപ മുതല്‍.
ക്രേറ്റ എന്‍ ലൈന്‍
ഹ്യുണ്ടേയുടെ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ദക്ഷിണകൊറിയുയെട നാംയാങില് നിന്നാണ് എന്‍ ലൈനിന്റെ 'N' വന്നത്. അതുകൊണ്ടുതന്നെ പേരുദോഷം വരുത്താത്ത മോഡലുകളാവും എന്‍ ലൈന്‍ ബാഡ്ജിലെത്തുക. ക്രേറ്റ എന്‍ ലൈന്‍ ഇന്ത്യയിലെത്തിയത് മാര്‍ച്ച് 11ന്. എന്ലൈന് ബാഡ്ജിങ്, ബംബറിലെ ചുവപ്പ് ഇന്‍സേര്‍ട്ടുകള്‍, 18 ഇഞ്ച് അലോയ് വീല്‍, റെഡ് ബ്രേക്ക് കാലിപ്പര്‍, വശങ്ങളിലെ ചുവപ്പ് ഇന്‍സര്‍ട്ടുകള്‍ എല്ലാം ചേര്‍ന്ന് അടിമുടി സ്പോര്‍ട്ടി രൂപം. എന്ജിന് ക്രേറ്റയുടെ 160 എച്ച്പി, 253എന്‍എം, 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ തന്നെ. 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സ്/6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. എന്‍ 8, എന്‍ 10 മോഡലുകള്‍ക്ക് വില 16.82 ലക്ഷം മുതല്‍ 20.29 ലക്ഷം വരെ.
ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ടൈസോര്‍
ടൊയോട്ട-സുസുക്കി സഹകരണത്തിലെത്തുന്ന അഞ്ചാമത്തെ വാഹനം അര്‍ബന്‍ ക്രൂസര്‍ ടൈസോര്‍ ഏപ്രില്‍ മൂന്നിനെത്തി. മാരുതി സുസുക്കി ഫ്രോങ്സിന്റെ ടൊയോട്ട രൂപമാണ് ടൈസോര്‍. ടൊയോട്ടയുടെ ഏറ്റവും ചെറിയ എസ്യുവിയില് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, 9 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക് സണ്‍റൂഫ്, ഹെഡ്സ് അപ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജര്‍ സ്മാര്‍ട് കണക്ടിവിറ്റി, സുരക്ഷക്ക് ആറ് എയര്‍ബാഗുകള്‍, ഇഎസ്പി, ഹില്‍ഹോള്‍ഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി എന്നിങ്ങനെ ഫീച്ചറുകള്‍. 100എച്ച്പി, 147.6എന്‍എം 1.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്ജിന്. 5 സ്പീഡ് മാുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സ്. 90 ബിഎച്ച്പി, 113എന്‍എം, 1.2 ലീറ്റര്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍/എഎംടി ഗിയര്‍ബോക്സും. വില 7.73-12.87 ലക്ഷം രൂപ.
ഫോക്സ്വാഗണ് ടൈഗൂണ്‍ ജിടി ലൈന്‍, ജിടി പ്ലസ് സ്പോര്‍ട്
ഈ രണ്ടു വകഭേദങ്ങളും ഫോക്സ്വാഗന് ഏപ്രില്‍ 23നാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. രണ്ടിലും 17 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകള്‍, സ്മോക്ക്ഡ് എല്‍ഇഡി ഹെഡ്ലാംപുകള്, കാര്‍ബണ്‍ സ്റ്റീല്‍ േ്രഗ റൂഫ്, ചുവപ്പ് നിറത്തിലുള്ള ജിടി ബാഡ്ജും ബ്രേക്ക് കാലിപ്പറുകളും, 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 8 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവേഴ്സ് ഡിസ്പ്ലേ, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, പവേഡ് ഫ്രണ്ട് സീറ്റുകള്‍, സിംഗിള്‍ പെയ്ന് സണ്‍ റൂഫ്, ആറ് എയര്‍ ബാഗുകള്‍, ഇഎസ്സി, പിന്നില്‍ പാര്‍ക്കിങ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍. 114ബിഎച്ച്പി, 178എന്‍എം, ത്രീ സിലിണ്ടര്‍, 1.0 ലീറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ടൈഗൂണ്‍ ജിടി ലൈനിലുള്ളത്. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സ്. ജിടി പ്ലസ് സ്പോര്‍ട് ട്രിമ്മില്‍ കൂടുതല്‍ കരുത്തുള്ള 148എച്ച്പി, 250എന്‍എം, 4 സിലിണ്ടര്‍, 1.5 ലീറ്റര്‍ ടിഎസ്ഐ ഇവിഒ ടര്‍ബോ പെട്രോള്‍ എന്ജിന്. 6 സ്പീഡ് മാനുവല്‍/ 7 സ്പീഡ് ഡിഎസ്ജി ഓട്ടമാറ്റിക് ഗിയര്‍ബോക്സ്. വില ടൈഗൂണ്‍ ജിടി ലൈന്‍ 14.08-15.63 ലക്ഷം രൂപ. ടൈഗൂണ്‍ ജിടി പ്ലസ് സ്പോര്‍ട് 18.54-19.74 ലക്ഷം രൂപ.
ഫോഴ്സ് ഗൂര്‍ഖ
മെയ് രണ്ടിനായിരുന്നു ഫോഴ്സ് ഗൂര്‍ഖ എത്തിയത്. 3 ഡോര്‍, 5 ഡോര്‍ വകഭേദങ്ങളില്‍ ലഭ്യമാണ്. പുതിയ ഗ്രില്‍, ഹെഡ്ലാംപ്, അലോയ് വീലുകള്‍, 9 ഇഞ്ച് ടച്ച്സ്ക്രീന്ഡിസ്പ്ലേ, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവേഡ് ഒആര്‍വിഎം, ടില്‍റ്റ് ആന്റ് ടെലസ്കോപിക് സ്റ്റിയറിങ്, പിന് ക്യാമറ, ടയര്‍പ്രഷര്‍ മോണിറ്റര്‍. ഗൂര്‍ഖയുടെ 3 ഡോര്‍, 5 ഡോര്‍ മോഡലുകള്‍ക്ക് 140എച്ച്പി, 320 എന്‍എം 2.6 ലീറ്റര്‍ മെഴ്സിഡീസ് ഡീസല്‍ എന്‍ജിനാണ് ഫോഴ്സ് നേല്കിയിരിക്കുന്നത്. വില 16.75-18 ലക്ഷം രൂപ.
മാരുതി സുസുക്കി സ്വിഫ്റ്റ്
മാരുതി സുസുക്കിയുടെ നിത്യഹരിത നായകന് സ്വിഫ്റ്റിന്റെ പുതു തലമുറ മോഡല്‍ മെയ് ഒമ്പതിനെത്തി. ഈ വരവിലും ജനപ്രീതിയില്‍ ആരും വെല്ലുവിളിയല്ലെന്ന് സ്വിഫ്റ്റ് തെളിയിച്ചു. ഒരൊറ്റ മാസം കൊണ്ടാണ് ഇന്ത്യയില്‍ ഏറ്റവും വില്പനയുള്ള കാറെന്ന പദവി മാരുതി സുസുക്കി തിരിച്ചു പിടിച്ചത്. മെയില്‍ മാത്രം 19,393 സ്വിഫ്റ്റ് കാറുകള്‍ ഇന്ത്യയില്‍ വിറ്റു. പുതിയ 1.2 ലീറ്റര്‍ ദ സീരീസ് ത്രീ സിലിണ്ടര്‍ എന്‍ജിനില്‍ കാര്യക്ഷമത കൂടിയപ്പോള്‍ ഇന്ധനക്ഷമത 25.75 കിലോമീറ്ററിലെത്തി. ആറു മോഡലുകളില്‍ മാനുവല്‍ ഗിയര്‍ബോക്സും അഞ്ചു മോഡലുകളില്‍ എജിഎസ് ഗിയര്‍ബോക്സും. വില 6.49 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെ.
മെഴ്സിഡീസ് ബെന്‍സ് സി300
ജൂണ്‍ മൂന്നിന് മെഴ്സിഡീസ് ബെന്‍സ് പുത്തന്‍ സി എഎംജി ലൈന്‍ ഇന്ത്യയില്‍ പുറത്തിറക്കി. മൂന്നു വകഭേദങ്ങള്‍- സി 200, സി 220ഡി, സി 300 എഎംജി ലൈന്‍. 258എച്ച്പി, 400 എന്‍എം, 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്ജിന്. 9 സ്പീഡ് ഓട്ടമാറ്റിക ട്രാന്സ്മിഷന്. ആറു സെക്കന്‍ഡില്‍ 0-100 കി.മീ വേഗതയിലെത്തും. പരമാവധി വേഗം 250 കിമി. വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറ് ഫാസ്റ്റ് ചാര്‍ജിങ് യുഎസ്ബി സി പോര്‍ട്ടുകള്‍, 18 ഇഞ്ച് എഎംജി 5 സ്പോക് അലോയ് വീല്‍, ബംസറ്റര് സൗണ്ട സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് അസിസ്റ്റ്, കീലെസ് ഗോ എന്നിവയാണ് ഫീച്ചറുകള്‍. വില 61.85 ലക്ഷം രൂപ മുതല്‍ 69 ലക്ഷം വരെ.
മാരുതി ഡ്രീം എഡിഷന്
ചരിത്രത്തിലാദ്യമായി മാരുതി സുസുക്കി ചെറുകാറുകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ലിമിറ്റഡ് എഡിഷന് മോഡലുകള്‍ പുറത്തിറക്കിയതും 2024ലായിരുന്നു. ജൂണ്‍ നാലിനാണ് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ക്കായി മാരുതി സുസുക്കി ഡ്രീം എഡിഷന് പുറത്തിറക്കിയത്. ആള്‍ട്ടോ കെ-10, എസ് പ്രസോ, സെലേറിയോ എന്നീ മോഡലുകളാണ് ഡ്രീം എഡിഷനിലുള്ളത്. കൂടുതല്‍ മികച്ച ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിങ് ക്യാമറ, സൗണ്ട് സിസ്റ്റം എന്നിവ ഡ്രീം എഡിഷനിലുണ്ട്. വില 4.99 ലക്ഷം രൂപ മുതല്‍.
ടാറ്റ ആള്‍ട്രോസ് റേസര്‍
ടാറ്റ സ്പോര്‍ട്ടി ഹാച്ച്ബാക്ക് ആള്‍ട്രോസ് റേസര്‍ ജൂണ്‍ ഏഴിന് പുറത്തിറങ്ങി. 16 ഇഞ്ച് അലോയ്, ഹെഡ്-ടെയില്‍ എല്‍ഇഡി ലാംപുകള്‍, ആംബിയന്റ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് മുന്സീറ്റുകള്, സണ്‍റൂഫ്, പിന്നിലും എസി വെന്റ്, 6 എയര്‍ബാഗ് എന്നിങ്ങനെ ഫീച്ചറുകള്‍. 120ബിഎച്ച്പി, 170എന്‍എം 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്ജിന്. 6 സ്പീഡ് ഗിയര്‍ബോക്സ്. 0-100 കിലോമീറ്റര്‍ വേഗതയിലേക്ക് 11.3 സെക്കന്‍ഡിലെത്തും. മൂന്നു മോഡലുകള്‍- ആര്1, ആര്2, ആര്3. വില 9.49-10.99 ലക്ഷം രൂപ.
ബിഎംഡബ്ല്യു 5 സീരീസ്
ജൂലൈ 24ന് ഇന്ത്യയില്‍ പുറത്തിറങ്ങി. ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ അഭിമാന വാഹനം. 1972ല്‍ പുറത്തിറങ്ങി ഇന്നു വരെ ഒരു കോടിയിലേറെ ബിഎംഡബ്ല്യു 5 സീരീസ കാറുകള്‍ ലോകമെങ്ങും വിറ്റിട്ടുണ്ട്. എക്സിക്യൂട്ടീവ് സെഡാന് വിഭാഗത്തിലെ ബിഎംഡബ്ല്യുവിന്റെ തുറുപ്പുചീട്ടിന്റെ ലോങ് വീല്‍ബേസ് വകഭേദമാണ് ഇന്ത്യയില്‍ ആദ്യമായി എത്തിയത്. കര്‍വ്ഡ് ഡിസ്പ്ലേയില്‍ 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്ഫോടെയിന്മെന്റും ഒരൊറ്റ യൂണിറ്റായി മാറുന്ന മാജിക്. 258എച്ച്പി, 400എന്‍എം, ട്വിന്‍ പവര്‍ ടര്‍ബോ 2.0ലീറ്റര്‍ ഫോര്‍സിലിണ്ടര്‍ പെട്രോള്‍ എന്ജിന്. ഒപ്പം 48വോള്‍ട്ട് ഇലക്ട്രിക്ക് മോട്ടോറിന്റെ 11എച്ച്പി, 25എന്‍എം അധിക പിന്തുണയും. 8 സ്പീഡ് സ്റ്റെപ്ട്രോണിക് ട്രാന്സ്മിഷന്. മണിക്കൂറില്‍ 0-100 കീലോമീറ്റര്‍ വേഗതയിലേക്ക് 6.5 സെക്കന്‍ഡിലെത്തും. പരമാവധി വേഗത മണിക്കൂറിള് 250 കീമി. വില 72.90 ലക്ഷം രൂപ മുതല്‍.
മിനി കണ്ട്രിമാന്
മിനി കണ്ട്രിമാന് ഇലക്ട്രിക് ജൂലൈ 24ന് എത്തി. വൃത്താകൃതിയിലുള്ള സെന്‍ട്രല്‍ സ്ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മിനി ഡിജിറ്റല്‍ കീ, ഡ്രൈവ് മോഡുകല്, പവേഡ് ഫ്രണ്ട് സീറ്റുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, പിന്നില്‍ പുതിയ എല്‍ഇഡി ടെയില്‍ ലാംപുകളും ആരോഹെഡ് ഇന്‍സര്‍ട്ടും അഡാസ് ലെവല്‍ 2 സുരക്ഷാ ഫീച്ചറുകളും. 201ബിഎച്ച്പി, 250എന്‍എം ഇലക്ട്രിക്ക് മോട്ടോര്‍. 0-100 കിലോമീറ്റര്‍ 8.6 സെക്കന്‍ഡില്‍. റേഞ്ച് 462 കിലോമീറ്റര്‍. വില 54.90 ലക്ഷം രൂപ മുതല്‍.
ടാറ്റ കര്‍വ്
ടാറ്റയുടെ അഞ്ചാമത്തെ ഇവിയായ കര്‍വ് ഇവി ഓഗസ്റ്റ് ഏഴിന് എത്തി. ക്രിയേറ്റീവ്, അക്കംബ്ലിഷ്ഡ്, എംപവേഡ് എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍, 45kWh, 55kWh ബാറ്ററി പാക്കുകള്‍. 123kW ഇലക്ട്രിക് മോട്ടോര്‍. റേഞ്ച് 502-585 കിലോമീറ്റര്‍. 0-100 കിലോമീറ്റര്‍ വേഗതയിലേക്ക് 8.6 സെക്കന്‍ഡിലെത്തും. 15 മിനുറ്റ് ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നാണ് വാഗ്ദാനം. 12.3 ഇഞ്ച് ടച്ച് സ്ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, പനോരമിക് സണ്‍ റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലസ് ചാര്‍ജിങ്, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ആറ് എയര്‍ബാഗുകള്‍. ബിഎന്‍സിഎപിയില്‍ 5 സ്റ്റാര്‍ സുരക്ഷ. വില 17.49 ലക്ഷം രൂപ മുതല്‍ 21.99 ലക്ഷം രൂപ വരെ.
സിട്രോണ്‍ ബസാള്‍ട്ട്
കൂപെ എസ്യുവി ബസാള്‍ട്ട് എത്തിയത് ഓഗസ്റ്റ് ഒമ്പതിന്. 82എച്ച്പി, 115എന്‍എം നാച്ചുറലി ഇന്‍സ്പയേഡ് 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനിലും 110എച്ച്പി, 190എന്‍എം 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും എത്തുന്നു. ടര്‍ബോ പെട്രോളില്‍ 6 സ്പീഡ് മാനുവല്‍/ഓട്ടമാറ്റിക് ട്രാന്സ്മിഷനുകള്. എന്‍/എ പെട്രോള്‍ എന്ജിനിലാണെങ്കില് 5 സ്പീഡ് മാനുവല്‍ മാത്രം. മൂന്നു വകഭേദങ്ങള്‍- യു, പ്ലസ്, മാക്സ്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, 10.2 ഇഞ്ച് ടച്ച് സ്ക്രീന്‍, ഓട്ടോ എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, ആറ് എയര്‍ബാഗ്, 470 ലീറ്റര്‍ ബൂട്ട് സ്പേസ്, കീലെസ് എന്ജിന് സ്റ്റാര്‍ട്ട് എന്നിങ്ങനെ പ്രധാന ഫീച്ചറുകള്‍. വില 7.99- 13.83 ലക്ഷം രൂപ
ഹ്യുണ്ടേയ് ട്യൂസോണ്‍
പുത്തന്‍ സുരക്ഷാ ഫീച്ചറുകളുമായി ഹ്യുണ്ടേയ് ട്യൂസോണ്‍ ഓഗസ്റ്റ് 10ന് പുറത്തിറങ്ങി. അടുത്തിടെയാണ് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടിയത്. പ്ലാറ്റിനം, സിഗ്നേച്ചര്‍ വകഭേദങ്ങള്‍. 154 ബിഎച്ച്പി, 192എന്‍എം 2.0 ലീറ്റര്‍ പെട്രോള്‍, 184ബിഎച്ച്പി, 2.0 ലീറ്റര്‍ ഡീസല്‍ എന്ജിന് ഓപ്ഷനുകള്‍. 8 സ്പീഡ് ഓട്ടമാറ്റിഗക് ഗിയര്‍ ബോക്സ്. ഡീസലില്‍ ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷന്. വില 29.02 ലക്ഷം രൂപ മുതല്‍.
മഹീന്ദ്ര ഥാര്‍ 5 ഡോര്‍
ഫാമിലി ഓഫ് റോഡര്‍ ടാഗ് സ്വന്തമാക്കിക്കൊണ്ടാണ് മഹീന്ദ്ര ഥാര്‍ റോക്സ് എത്തിയത്. സ്വാതന്ത്ര്യ ദിനത്തില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്ന മഹീന്ദ്രയുടെ പതിവ് ഇക്കുറിയും തെറ്റിയില്ല. കാത്തിരുന്ന കൂടുതല്‍ മികച്ച 5 ഡോര്‍ ഥാര്‍ ഓഗസ്റ്റ് 15ന് മഹീന്ദ്ര പുറത്തിറക്കി. 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍, 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ്, അഡാസ് ലെവല്‍ 2 എന്നിങ്ങനെ നീളുന്ന ഫീച്ചറുകള്‍. കരുത്തിനും കാര്യക്ഷമതക്കും പേരു കേട്ട എംഹോക്ക് ജെന്‍2 ഡീസല്‍ എന്ജിന്. 150എച്ച്പി-172എച്ച്പി, 330എന്‍എം-380എന്‍എം, 2.2 ലീറ്റര്‍ ഡീസല്‍ എന്ജിന്. 160എച്ച്പി-175എച്ച്പി, 330എന്‍എം-380എന്‍എം, 2.0 ടര്‍ബോ പെട്രോള്‍ എന്ജിന്. ആറു വകഭേദങ്ങള്‍ക്ക് വില 12.99 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം രൂപ വരെ.
ഔഡി ക്യു8
2020ല്‍ ഫ്ളാഗ്ഷിപ്പ് വാഹനമായ ക്യു8 ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഔഡി നല്‍കുന്നുണ്ട്. ഏറ്റവും പുതിയ ക്യു8 അപ്ഡഷനെത്തിയത് ഓഗസ്റ്റ് 22ന്. എന്‍ജിനില്‍ മാറ്റമില്ല. 3 ലീറ്റര്‍ ടര്‍ബോ വി6 എന്‍ജിനും(340പിഎസ്/500എന്‍എം) 48വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും തുടരും. മണിക്കൂറില്‍ 0-100 കീലോമീറ്റര്‍ വേഗത പിടിക്കാന്‍ വേണ്ടത് 5.6 സെക്കന്‍ഡ്. പരമാവധി വേഗം മണിക്കൂറില്‍ 250 കീ.മി. മുന്‍ ഔഡി ക്യു8നേക്കാള്‍ 10 ലക്ഷം വില കൂടി. പുതിയ ക്യു8ന്റെ വില 1.17 കോടി രൂപ മുതല്‍.
എംജി വിന്‍ഡ്സര്‍ ഇവി
2024ലെ ശ്രദ്ധേയമായ കാറുകളിലൊന്നായ വിന്‍ഡ്സര്‍ ഇവിയെ സെപ്തംബര്‍ 11നാണ് എംജി ഇന്ത്യയിലെത്തിച്ചത്. ബാറ്ററി വാടകക്ക് നല്കുന്ന പദ്ധതിയിലൂടെയാണ് വിന്‍ഡ്സറിനെ ആകര്‍ഷണീയമായ വിലയില്‍ എംജി അവതരിപ്പിച്ചത്. പനോരമിക് സണ്‍റൂഫ്, സിംഗിള്‍ പെയ്ന് ഫിക്സഡ് ഗ്ലാസ് റൂഫ്, 15.6 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടു സ്പോക്ക് സ്റ്റീറിങ് വീല്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള് മുന്സീറ്റുകള്, 135 ഡിഗ്രി വരെ മടക്കാവുന്ന പിന്‍സീറ്റുകള്‍, സുരക്ഷക്കായി ആറ് എയര്ബാഗുകളു 360 ഡിഗ്രി ക്യാമറയും. റേഞ്ച് 331 കിമീ. വില 9.99 ലക്ഷം രൂപ മുതല്‍.
മെഴ്സിഡീസ് ബെന്‍സ് ഇക്യുഎസ്
സെപ്തംബര്‍ 16ന് പുറത്തിറങ്ങി. ഇന്ത്യയില്‍ ബെന്‍സ് നിര്‍മിക്കുന്ന രണ്ടാമത്തെ വൈദ്യുത കാര്‍. അമേരിക്കക്കു പുറത്ത് ഇന്ത്യയില്‍ മാത്രമാണ് മെഴ്സിഡീസ് ബെന്‍സ് കാറുകള്‍ പ്രാദേശികമായി നിര്‍മിക്കുന്നത്. ഇന്ത്യയില്‍ പൂണെയിലാണ് ഇക്യുഎസ് എസ്യുവി 580 4മാറ്റിക് നിര്‍മിക്കുന്നത്. നേരത്തെ ഇക്യുഎസ്580 സെഡാനും ഇന്ത്യയില്‍ മെഴ്സിഡീസ് നിര്‍മിച്ചിട്ടുണ്ട്. 122kWh ബാറ്ററി, രണ്ട് ഇലക്ട്രിക്ക് മോട്ടോറുകള്‍, ഓള്‍വീല്‍ഡ്രൈവ്, 0-100 കിലോമീറ്റര്‍ 4.7 സെക്കന്‍ഡില്‍. റേഞ്ച് 809 കിലോമീറ്റര്‍. വില 1.41 കോടി രൂപ മുതല്‍.
കിയ കാര്‍ണിവല്‍
കിയയുടെ 'ചലിക്കുന്ന കൊട്ടാരം' കാര്‍ണിവല്‍ ഒക്ടോബര്‍ മൂന്നിന് പുറത്തിറങ്ങി. 7 സീറ്റര്‍ എംപിവി വിഭാഗത്തില്‍ പെടുന്ന വാഹനമാണിത്. സെപ്തംബര്‍ 16 മുതല്‍ ബുക്കിങ് ആരംഭിച്ചിരുന്നു. ഒക്ടോബറിനു മുമ്പേ രണ്ടു ലക്ഷം നല്കി 2,796 ബുക്കിങുകള്‍ കാര്‍ണിവലിനായി കിയക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ രാജ്യാന്തര വിപണിയിലുള്ള മോഡലാണ് ഇന്ത്യയിലെത്തിയത്. 8 എയര്‍ബാഗും 360 ഡിഗ്രി ക്യാമറയും അടക്കം നീണ്ട അഡാസ് ലെവല്‍ 2 സുരക്ഷാ പട്ടിക. 193 എച്ച്പി, 441എന്‍എം, 2.2 ലീറ്റര്‍ ഡീസല്‍ എന്ജിന് തന്നെയാണ് നാലാം തലമുറ കാര്‍ണിവലിലും. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സ്. വില 63.90 ലക്ഷം രൂപ മുതല്‍.
മെഴ്സിഡീസ് ബെന്‍സ് ന്യു ഇ ക്ലാസ്
ഇ ക്ലാസ് ഒക്ടോബര്‍ ഒമ്പതിന് പുറത്തിറങ്ങി. 18 ഇഞ്ച് വീലുകള്‍, ഫ്ളഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡില്‍, കൂടുതല്‍ വലിയ സ്ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, സെന്‍ട്രല്‍ എയര്‍ബാഗ്, പവേഡ് ഫ്രണ്ട് ആന്റ് റിയര്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറയും പാര്‍ക്ക് അസിസ്റ്റും. ഇ220 വകഭേദത്തില്‍ 204എച്ചപി 2.0 ലീറ്റര്‍ പെട്രോള്‍ എന്ജിന്. ഇ220ഡി വകഭേദത്തില്‍ 197എച്ച്പി, 2.0 ഡീസല്‍ എന്ജിന്. 450 വകഭേദത്തില്‍ 3.0ലീറ്റര്‍ പെട്രോള്‍ എന്‍ജിനും. 23എച്ച്പി, 205എന്‍എം, 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം. 9 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സ്. വില 78.50 ലക്ഷം രൂപ മുതല്‍.
മാരുതി സുസുക്കി ന്യു ഡിസയര്‍
മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാന് ഡിസയര്‍ അടിമുടി മാറി ന്യു ഡിസയറായെത്തിയതും 2024ല്‍ തന്നെ. ഇന്ത്യയില്‍ നവംബര്‍ 11ന് പുറത്തിറങ്ങി. എന്തുണ്ടെങ്കിലെന്താ സുരക്ഷയില്ലല്ലോ എന്ന പതിവു പഴി ഡിസയറിന്റെ വരവോടെ സുസുക്കി ഒറ്റയടിക്കു മായ്ച്ചു കളഞ്ഞു. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ന്യു ഡിസയര്‍ നേടിയത് എണ്ണം പറഞ്ഞ അഞ്ച് സ്റ്റാറുകള്‍. 80എച്ച്പി, 112എന്‍എം, 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്ജിന്. 5 സ്പീഡ് മാനുവല്‍/എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. ഒമ്പതു മോഡലുകളിലായെത്തുന്ന ഡിസയറിന്റെ വില 6.79 ലക്ഷം രൂപ മുതല്‍ 10.14 ലക്ഷം രൂപ വരെ.
ബിഎംഡബ്ല്യു എം5
ആഡംബരത്തിനൊപ്പം പെര്‍ഫോമെന്‍സിനും വലിയ പ്രാധാന്യം നല്കുന്ന ഏഴാം തലമുറ ബിഎംഡബ്ല്യു എം5 നവംബര്‍ 21ന് പുറത്തിറങ്ങി. എല്‍ഇഡി ഡിആര്‍എല്ലുകളും കൂടുതല്‍ മെലിഞ്ഞ ഹെഡ്ലൈറ്റുകളും. ടെയില്‍ ലൈറ്റുകള്‍ പൂര്‍ണമായും രൂപമാറ്റം വരുത്തിയിട്ടുണ്ട്. എം സ്റ്റീറിങ് വീല്‍, ആംബിയന്റ് ലൈറ്റിങ്, ഡ്യുവല്‍ സ്ക്രീനുകള്‍(12.3 ഇഞ്ച്, 14.9 ഇഞ്ച്), മുന്നില്‍ 20 ഇഞ്ചും പിന്നില്‍ 21 ഇഞ്ചും അലോയ് വീലുകള്‍. ഇന്ത്യയിലെത്തുന്ന എം5വിന്റെ റൂഫ് അടക്കം പല ഭാഗങ്ങളും കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ചതാണ്. ഇത് വാഹനത്തിന് ഭാരത്തില്‍ 30 കിഗ്രാം വരെ കുറവു വരുത്തുന്നു. 4.4 ലീറ്റര്‍ വി 8 പെട്രോള്‍ എന്‍ജിനാണ് ബിഎംഡബ്ല്യു എം5വിന്റെ കരുത്ത്. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക്ക് മോട്ടോറും കൂടി ചേരുമ്പോള്‍ എം5വിന്റെ കരുത്ത് 727പിഎസും പരമാവധി ടോര്‍ക്ക് 1000 എന്‍എമ്മുമായി മാറ്റും. 3.5 സെക്കന്‍ഡുകൊണ്ട് മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാനാവും. 0-200 കീലോമീറ്റര്‍ വേഗതയിലെത്താന്‍ 10.9 സെക്കന്‍ഡ്. പരമാവധി വേഗത മണിക്കൂറില്‍ 250 കീലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. വില 1.99 കോടി രൂപ മുതല്‍.
മഹീന്ദ്ര ബിഇ 6
മഹീന്ദ്രയുടെ ഇലക്ട്രിക് കൂപ്പെ എസ്യുവിയായ ബിഇ 6 നവംബര്‍ 26ന് പുറത്തിറങ്ങി. മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് പ്ലാറ്റ്ഫോമായ ഇന്‍ഗ്ലോയിലാണ് ബിഇ 6ഇയുടെ നിര്‍മാണം. 59കെഡബ്ല്യുഎച്ച്, 79കെഡബ്ല്യുഎച്ച് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. ആദ്യത്തേതില്‍ 228 എച്ച്പിയും രണ്ടാമത്തേതില്‍ 281എച്ച്പിയുമാണ് കരുത്ത്. രണ്ടിലും പരമാവധി ടോര്‍ക്ക് 380എന്‍എം. വലിയ ബാറ്ററിയില്‍ 682 കിലോമീറ്ററും ചെറുതില്‍ 535 കിലോമീറ്ററുമാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 20 മിനുറ്റുകൊണ്ട് ചാര്‍ജ് 80 ശതമാനത്തിലെത്തും. വില 18.90 ലക്ഷം മുതല്‍.
മഹീന്ദ്ര എക്സ്ഇവി 9ഇ
ഇലക്ട്രിക് കൂപ്പെ എസ്യുവി എക്സ്ഇവി 9ഇ മഹീന്ദ്ര നവംബര്‍ 26ന് പുറത്തിറക്കി. 5സീറ്റര്‍ എക്സ്ഇവി 9ഇയില്‍ 12.3 ഇഞ്ച് വലിപ്പമുള്ള മൂന്നു സ്ക്രീനുകളാണ് നല്‍കിയിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ പനോരമിക് സണ്‍റൂഫ്, സുരക്ഷക്കായി 7 എയര്‍ബാഗുകള്‍, ലെവല്‍ 2 അഡാസ് സ്യൂട്ട്, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ്, പാര്‍ക്ക് അസിസ്റ്റ് സൗകര്യങ്ങള്‍. ഇന്‍ഗ്ലോ പ്ലാറ്റ്ഫോമിലാണ് എക്സ്ഇവി 9ഇയെ മഹീന്ദ്ര ഒരുക്കിയിരിക്കുത്. ബിഇ 6ഇയെ പോലെ 59കെഡബ്ല്യുഎച്ച്, 79കെഡബ്ല്യുഎച്ച് എല്എഫ്പി ബാറ്ററി ഓപ്ഷനുകള്‍. 175കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 20 മിനുറ്റില്‍ 80 ശതമാനത്തിലേക്കെത്തും. 286എച്ച്പി, 380എന്‍എം, 79കെഡബ്ല്യുഎച്ച് ബാറ്ററിയുടെ റേഞ്ച് 656 കിലോമീറ്റര്‍. 0-100 കീമി വേഗതക്ക് 6.7 സെക്കന്‍ഡ്. 59കെഡബ്ല്യുഎച്ച് ബാറ്ററിയില്‍ 231എച്ച്പി മോട്ടോറാണുള്ളത്. വില 21.90 ലക്ഷം രൂപ മുതല്‍. അടുത്തവര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ എക്സ്ഇവി 9ഇയുടെ വിതരണം ആരംഭിക്കും.
ഔഡി ക്യു7
ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ ക്യു 7ന്റെ പുതിയ പതിപ്പ് ഇന്ത്യയിലെത്തിയത് നവംബര്‍ 28ന്. ഈ ആഡംബര 7 സീറ്റര്‍ എസ്യുവി ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ ഔറംഗബാദ് ഫാക്ടറിയില്‍ അസംബിള്‍ ചെയ്യും. മുന്നിലും പിന്നിലും പുതിയ 2 ഡയമന്റല് റിങ്ങുകള്‍, വെര്‍ട്ടിക്കല്‍ ഡ്രോപ്ലറ്റ് ഇന്ലെ ഡിസൈനോടെയുള്ള പുതിയ സിംഗിള്‍ ഫ്രെയിം ഗ്രില്‍, പുതിയ എയര്ഇന്ടേക്കും ബംബര്‍ ഡിസൈനും. 340ബിഎച്ച്പി, 500എന്‍എം, 3.0 ലീറ്റര്‍, സിക്സ് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്ജിന്. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്സ്മിഷന്. ഓള് വീല്‍ ഡ്രൈവ് സൗകര്യം. അഞ്ച് കളര്‍ ഓപ്ഷനുകള്‍. വില 88.66 ലക്ഷം രൂപ മുതല്‍.
സ്കോഡ കൈലാഖ്
സ്കോഡയുടെ സബ് 4 മീറ്റര്‍ എസ്യുവി കൈലാഖ് ഡിസംബര്‍ രണ്ടിന് പുറത്തിറങ്ങി. MQB A0 IN പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന സ്കോഡ കൈലാഖില്‍ സ്പ്ലിറ്റ് എല്‍ഇഡി ഹെഡ് ലൈറ്റുകള്‍, പുതിയ ബംപറുകള്‍, 17 ഇഞ്ച് അലോയ് വീല്‍, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, കീലെസ് എന്‍ട്രി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍ എിങ്ങനെ നീളുന്നു ഫീച്ചറുകള്‍. കുഷാഖിലെ 115 ബിഎച്ച്പി, 178 എന്‍എം, 1.0 ടിഎസ്ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കൈലാഖിലും. 10.5 സെക്കന്‍ഡില്‍ 0-100 കീലോമീറ്റര്‍ വേഗതയിലെത്തും. 6എംടി, 6എടി എന്നിങ്ങനെ രണ്ട് ട്രാന്സ്മിഷനുകള്. വില 7.89 ലക്ഷം രൂപ മുതല്‍.
ഹോണ്ട അമേസ്
മൂന്നാം തലമുറ അമേസ് ഡിസംബര്‍ നാലിന് ഹോണ്ട പുറത്തിറക്കി. പുതിയ എല്‍ഇഡി ലൈറ്റുകള്‍, വലിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഷോള്‍ഡര്‍ ലൈനുകള്‍, ഡയമണ്ട് കട്ട് അലോയ് വീല്‍, എല്‍ഇഡി ടൈല്‍ലൈറ്റ്, കൂടുതല്‍ വലിയ ടച്ച്സ്ക്രീന്‍, എലിവേറ്റിന് സമാനമായ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് ബട്ടണുകള്‍, എന്നിവാണ് പ്രധാന മാറ്റങ്ങള്‍. 88.5 ബിഎച്ച്പി, 110എന്‍എം, 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ i-VTEC പെട്രോള്‍ എന്ജിന്. 5 സ്പീഡ് മാനുവല്‍/ സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. വില 8-10.90 ലക്ഷം രൂപ.
ടൊയോട്ട കാമ്രി
സെഡാനുകളിലെ ആഡംബര മോഡലായ കാമ്രിയുടെ ഒമ്പതാം തലമുറയാണ് ടൊയോട്ട ഡിസംബര്‍ 11ന് പുറത്തിറക്കുക. കൂടുതല്‍ മെലിഞ്ഞ എല്‍ഇഡി ഹെഡ് ലൈറ്റ്, അഗ്രസീവ് ഫ്രണ്ട് ബംപര്‍, പുതിയ വീലുകള്‍, കൂടുതല്‍ ഷാര്‍പ്പായ ഇ രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, കൂടുതല്‍ വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, അഡാസ് സുരക്ഷാ ഫീച്ചറുകള്‍, മടക്കാനും വെന്റിലേഷനും സൗകര്യവുമുള്ള പുതിയ പിന്‍സീറ്റുകള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. 227ബിഎച്ച്പി, ഫോര്‍ സിലിണ്ടര്‍, 2.5 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്ജിന്. ഹൈബ്രിഡ് വാഹനമായതിനാല്‍ ഇന്ധനക്ഷമത 25 കീലോമീറ്ററാണ്. വില പ്രതീക്ഷിക്കുന്നത് 50 ലക്ഷം രൂപ.
കിയ സിറോസ്
കിയയുടെ ചെറു എസ്യുവി സിറോസ് ഡിസംബര്‍ 19ന് എത്തും. സെല്‍റ്റോസിനും സോണറ്റിനും ഇടക്കായിരിക്കും സിറോസിന്റെ സ്ഥാനം. മിനിവാന്‍ ബോഡിസ്റ്റൈലിലുള്ള വാഹനമാണ് സിറോസ്. പനോരമിക് സറൂഫ്, ലെവല്‍ 2 അഡാസ് എന്നിങ്ങനെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഫീച്ചറുകളുണ്ട്. സോണറ്റിലെ 1.0ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ഡീസല്‍ എന്ജിന് ഓപ്ഷനുകള്‍ പ്രതീക്ഷിക്കുന്നു. ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് 118ബിഎച്ച്പി കരുത്തും 172എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 115ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നതാണ് ഡീസല്‍ എന്ജിന്. പ്രതീക്ഷിക്കുന്ന വില 6 ലക്ഷം മുതല്‍.