ADVERTISEMENT

മലയാള ചലച്ചിത്ര താരങ്ങളുടെ പ്രധാന മെയ്കപ് & ഹെയർ സ്റ്റൈലിസ്റ്റുകളായ സജിത്തിന്റെയും സുജിത്തിന്റെയും യാത്രകൾക്ക് കൂട്ടായി ബി എം ഡബ്ള്യു വിന്റെ ആഡംബരം കൂടി എത്തിയിരിക്കുന്നു. ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്‌ള്യുവിന്റെ 5 സീരീസാണ് സഹോദരങ്ങൾ ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. 

കൊച്ചിയിലെ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നും വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്നത്തിന്റെ ദൃശ്യങ്ങൾ ഡീലർഷിപ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് ആശംസകൾ അറിയിച്ചിട്ടുണ്ട്. സെഗ്മെന്റിലെ ഏറ്റവും മികച്ച പെർഫോമൻസ് നൽകുന്ന കാറിനു 72.90 ലക്ഷം രൂപ വില വരും

ബോൾഡായ കിഡ്നി ഗ്രിൽ, പുതിയ അഡാപ്റ്റീവ് ഫുൾ‌ എൽഇഡി ഹെ‍ഡ്‌ലാംപ്, ലേസർ ലൈറ്റ്, എൽ ആകൃതിയിലുള്ള ടെയിൽ ലാംപ്, നാലു സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിങ് പാക്കേജ്, 7.0 ഇഞ്ച് 3ഡി നാവിഗേഷൻ സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ പുതിയ 5 സീരിസിലുണ്ട്. കൂടാതെ റിമോട്ട് കൺട്രോൾ പാർക്കിങ്, ബിഎംഡബ്ല്യു ഹെഡ്സ് അപ്പ് ഡിസ്പ്ലെ, റിവേഴ്സ് അസിസ്റ്റ്, പാർക്കിങ് അസിസ്റ്റ്, ബിഎംഡബ്ല്യു ജെസ്റ്റർ കൺട്രോൾ എന്നിവയുമുണ്ട്.

2 ലീറ്റർ പെട്രോൾ എൻജിന് 258 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.5 സെക്കൻഡ് മാത്രം മതി ഈ കരുത്തന്

English Summary:

Malayalam film industry's leading makeup artists Sajith and Sujith upgrade their style with a new BMW 5 Series, adding luxury to their journeys. Read more about their exciting new purchase and the impressive features of this high-performance vehicle.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com