ADVERTISEMENT

വാഹനം വലത്തോട്ടു വളയ്ക്കാൻ നേരം പിന്നിൽ നിന്നും ഹോണടിയോടു ഹോണടി. പുറകിലെ കാർ തന്റെ കാറിനെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ തൊട്ടടുത്തെത്തിയിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്നറിയാനൊരു പരിശോധന നടത്തിയപ്പോഴാണ് കാറിലെ മൂന്നു കണ്ണാടികളും ശരിയായി ക്രമീകരിച്ചിട്ടില്ല എന്നു മനസിലാകുന്നത്. പിന്നെയങ്ങനെ പിന്നിലെ വണ്ടികളെ കാണും?  ഒന്നും ശ്രദ്ധിക്കാതെ വാഹനം അതേപടി നിരത്തിലിറക്കിയാൻ പണികിട്ടുമെന്നുറപ്പ്. നമുക്കെല്ലാവർക്കും സംഭവിക്കാവുന്ന ഒരു അബദ്ധമാണിത്. ജീവിതവും കാശും സമയവും നഷ്ടമാകാതിരിക്കാൻ ഒന്നു മുഖം നോക്കുന്നതു നന്നായിരിക്കും

വേണ്ട ഇനി കാക്കനോട്ടം

മുഖം മനസിന്റെ കണ്ണാടിയാണെന്നാണല്ലോ എന്നാൽ കാറിലെ കണ്ണാടി മുഖം തന്നെയാണ്. ഡ്രൈവറുടെ മറ്റൊരു മുഖം. ഡ്രൈവർ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങിൽ നിന്നുള്ള അകലവും ക്രമീകരിച്ചതിനുശേഷം ഹെഡ്റെസ്റ്റിൽ തലചായ്ച്ചുവേണം കണ്ണാടിയിലേക്കു നോക്കാൻ. അല്ലാതെ തോന്നും പടി സീറ്റ് സെറ്റ് ചെയ്തിട്ട് കാക്കനോട്ടം പോലെ ചാഞ്ഞും ചരിഞ്ഞുമല്ല കണ്ണാടിയിലേക്കു നോക്കാൻ. ഹെ‍ഡ്റെസ്റ്റിൽ തലചായ്ച്ചശേഷം തല തിരിച്ചാൽ മൂന്നു കണ്ണാടികളിലേക്കും കണ്ണെത്തണം. ഇതാണ് കണ്ണാടി ക്രമീകരിക്കാനുള്ള സീറ്റിങ് പൊസിഷൻ.

കണ്ണാടികൾ എങ്ങനെയാണു ക്രമീകരിക്കേണ്ടത്?

ആദ്യം ഉൾവശത്തെ മിറർ. ഈ കണ്ണാടിയെ തിരശ്ചീനമായി രണ്ടു ഭാഗങ്ങളാക്കാം. കാൽഭാഗം ആകാശം കാണാനും മുക്കാൽ ഭാഗം റോഡ് കാണാനും. ഇനി പുറത്തെ രണ്ടു കണ്ണാടികളുടെ കാര്യം ഇടത്തേ കണ്ണാടി മടക്കിവച്ച് വണ്ടിയോടിക്കുന്ന ചിലരുണ്ട്. ആ കണ്ണാടിയിലേക്കു നോക്കുകയേ വേണ്ട എന്നു കരുതി അഡ്ജസ്റ്റ് ചെയ്യാത്തവരുണ്ട്. പുറത്തെ രണ്ടു കണ്ണാടിയും ശരിയായി ക്രമീകരിച്ചാൽ മാത്രമേ കാഴ്ച വേണ്ടവിധം ലഭിക്കുകയുള്ളൂ. ഇരു കണ്ണാടികളേയും മൂന്നാക്കി വിഭജിക്കാം. ഉള്ളിലെ പകുതിയിൽ കാറിന്റെ ബോഡി കാണണം. മറ്റു രണ്ടു പകുതികളിൽ റോഡും ചുറ്റുപാടുകളുമായിരിക്കണം.

ഇങ്ങനെ മിററുകൾ അഡ്ജസ്റ്റ് ചെയ്താൽ, തലയുടെ തിരിവുകൾകൊണ്ടുതന്നെ കാറിന്റെ എല്ലാ വശങ്ങളിലേക്കും കണ്ണെത്തും (കാക്കനോട്ടം വേണ്ട എന്നർഥം) മാത്രമല്ല, ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടന്ന ചൊല്ല് നമുക്കു മാറ്റാം. കണ്ണാടി നന്നായാൽ ചങ്ങാതി വേണ്ട എന്നാക്കാം. അതായത് ചങ്ങാതിയെക്കൊണ്ട് ചുറ്റുപാടും നോക്കിക്കേണ്ട എന്നർഥം.

English Summary:

Discover the all-new Hyundai Creta Electric, boasting a 473km range and advanced features like ADAS. Learn about its impressive specifications, charging times, and launch at the Bharat Mobility Show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com