ADVERTISEMENT

മഹീന്ദ്രയുടെ എസ്‍യുവി ബി ഇ 6ന്റെ ഉയർന്ന മോഡലുകളുടെ വില പ്രഖ്യാപിച്ചു. പാക്ക് വൺ, പാക്ക് ടു, പാക്ക് ത്രീ എന്നീ മൂന്നു വേരിയന്റുകളിൽ ബി ഇ 6 എത്തുമ്പോൾ, ഏറ്റവും ഉയർന്ന മോഡലായ പാക്ക് ത്രീയ്ക്ക്  26. 90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബി ഇ 6 ന്റെ ബുക്കിങ് ആരംഭിക്കുന്നത് ഫെബ്രുവരി 14 നാണെന്നു  മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. മാർച്ച് ആദ്യ ആഴ്ച മുതൽ വാഹനത്തിന്റെ വിതരണവും ആരംഭിക്കും. 

mahindra-be-6e-3

ആദ്യത്തെ കാഴ്ചയിൽ തന്നെ വാഹനപ്രേമികളുടെ കണ്ണുടക്കിയതാണ് മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകളായ ബി ഇ 6, XEV 9e എന്നീ മോഡലുകളിൽ. 'ലുക്കിലും വർക്കിലും' ഏറെ മുമ്പിലെന്ന അവകാശവാദവുമായി എത്തിയ ഈ വാഹനങ്ങളുടെ പ്രാരംഭ മോഡലുകളുടെ വില 2024 നവംബറിൽ പ്രഖ്യാപിച്ചെങ്കിലും ഏറ്റവും ഉയർന്ന മോഡലിന്റെ വിലകൾ പുറത്തുവിട്ടിരുന്നില്ല.

mahindra-be-6e

മഹീന്ദ്രയുടെ XEV 9e യുടെ ഉയർന്ന വേരിയന്റിന് എക്സ് ഷോറൂം വില 30.50 ലക്ഷം രൂപയാണ്. ഏറ്റവും കുറഞ്ഞ വേരിയന്റായ പാക്ക് വണ്ണിന് 21.90 ലക്ഷം രൂപയാണ് വില. അടിസ്ഥാന, ഉയർന്ന വേരിയന്റുകളുടെ വിലകൾ പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും രണ്ടു വാഹനങ്ങളുടെയും പാക്ക് ടു വിന്റെ വില പ്രഖ്യാപനം മഹീന്ദ്ര നടത്തിയിട്ടില്ല. മാർച്ചിൽ തന്നെ ഈ വാഹനവും വിതരണത്തിനെത്തും.

59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളാണ് ബി ഇ 6 ൽ. ആദ്യത്തേതില്‍ 228എച്ച്പിയും രണ്ടാമത്തേതില്‍ 281എച്ച്പിയുമാണ് കരുത്ത് പരമാവധി ടോര്‍ക്ക് രണ്ടിലും 380എന്‍എം. ആദ്യഘട്ടത്തില്‍ റിയര്‍ വീല്‍ ഡ്രൈവ് മാത്രമാണ് ലഭ്യമാവുക. ഭാവിയില്‍ ഓള്‍വീല്‍ ഡ്രൈവ് മോഡലിന് സാധ്യതയുണ്ട്. 6.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കും. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍. 10 സെക്കന്‍ഡ് പരമാവധി ടോര്‍ക്ക് നല്‍കുന്ന ബൂസ്റ്റ് മോഡും അധികമായുണ്ട്. വലിയ ബാറ്ററിയില്‍ 682 കിലോമീറ്ററാണ്(ARAI) റേഞ്ച്. ചെറിയ ബാറ്ററി പാക്കില്‍ 535 കിലോമീറ്ററിലേക്ക്(ARAI) റേഞ്ച് കുറയും. 175kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ബാറ്ററിയുടെ ചാര്‍ജ് 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്കെത്താന്‍ 20 മിനിറ്റ് മതി.11.2kW എസി ചാര്‍ജറും കമ്പനി നല്‍കുന്നുണ്ട്. ഇതില്‍ പൂജ്യത്തില്‍ നിന്നും മുഴുവന്‍ ചാര്‍ജിലേക്കെത്താന്‍ വലിയ ബാറ്ററിയില്‍ 8 മണിക്കൂറും ചെറുതില്‍ ആറു മണിക്കൂറും വേണ്ടി വരും. 7.3kWh എസി ചാര്‍ജറിലാണെങ്കില്‍ ചാര്‍ജിങ് സമയം യഥാക്രമം 11.7 മണിക്കൂറിലേക്കും 8.7 മണിക്കൂറിലേക്കും ഉയരും. അഡ്ജസ്റ്റബിള്‍ റീജനറേറ്റീവ് ബ്രേക്കിങ്, ഇലക്ട്രിക്ക് പവര്‍ സ്റ്റീറിങ് വിത്ത് വേരിയബിള്‍ ഗിയര്‍ റേഷ്യോ, സെമി ആക്ടീവ് സസ്‌പെന്‍ഷന്‍, ബ്രേക്ക് ബൈ വയര്‍ ടെക്‌നോളജി, നാലു വീലിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.

ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമിലാണ് XEV 9eയെ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ബിഇ 6ഇയെ പോലെ 59kWh, 79kWh എല്‍എഫ്പി ബാറ്ററി ഓപ്ഷനുകള്‍. ബാറ്ററി പാക്കിന് ലൈഫ്‌ടൈം വാറണ്ടി. 175kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് 20 മിനിറ്റില്‍ ചാര്‍ജു ചെയ്യാം. 79kWh ബാറ്ററിയുടെ റേഞ്ച് 656 കിലോമീറ്റര്‍. പ്രായോഗിക സാഹചര്യങ്ങളില്‍ 500 കിലോമീറ്ററില്‍ കുറയാത്ത റേഞ്ച് പ്രതീക്ഷിക്കാം.മഹീന്ദ്രയുടെ ത്രീ ഇന്‍ വണ്‍ പവര്‍ ട്രെയിനാണ് XEV 9eയിലുള്ളത്. മോട്ടോറും ഇന്‍വെര്‍ട്ടറും ട്രാന്‍സ്മിഷനും ചേര്‍ന്നതാണിത്. 79kWh ബാറ്ററി 286എച്ച്പി കരുത്തും പരമാവധി 380എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീമി വേഗത്തിലേക്കെത്താന്‍ 6.7 സെക്കന്‍ഡ് മതി. 59kWh ബാറ്ററിയില്‍ 231എച്ച്പി മോട്ടോറാണുള്ളത്. മുന്നിലും പിന്നിലും ഡിസ്‌ക് സെറ്റ് അപ്പും ബ്രേക്ക് ബൈ വയര്‍ സിസ്റ്റവും വാഹനം എളുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

English Summary:

Discover the all-new Mahindra BE 6 and XEV 9e electric SUVs. Learn about their impressive features, prices starting from ₹18.90 lakhs, and exceptional performance. Pre-booking starts February 14th!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com