ADVERTISEMENT

വാഹനങ്ങൾക്ക് പല നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ കാണാറുണ്ട്. അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ ആണെങ്കിലും നിറങ്ങളിൽ വ്യത്യാസമുണ്ട്. അക്കൂട്ടത്തിൽ മഞ്ഞയും വെളുപ്പുമെല്ലാം നമുക്കു സുപരിചിതമാണെങ്കിലും പച്ചയും നീലയുമെല്ലാം എന്തിനാണ്?

എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ? ഒരാൾക്ക് അയാളുടെ താൽപര്യം അനുസരിച്ച് തന്റെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റാൻ സാധിക്കുമോ? ഒരു വാഹനം ഏതു നിലയ്ക്ക് റോഡിൽ ഉപയോഗിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ് നമ്പർ പ്ലേറ്റിന്റെ നിറം. പച്ച നിറം മാത്രം ആ വാഹനത്തിലെ ഇന്ധനത്തെയാണ്‌ സൂചിപ്പിക്കുന്നത്.

നമ്പർ പ്ലേറ്റുകളും അവയുടെ നിറങ്ങളും

∙ വെള്ളയും കറുപ്പും: സ്വകാര്യ ഉപയോഗത്തിനുള്ള വാഹനങ്ങൾക്കാണ് വെള്ള നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ. വെളുത്ത നമ്പർപ്ലേറ്റിൽ കറുത്ത അക്ഷരങ്ങളാണ് ഉപയോഗിക്കുന്നത്.

∙ മഞ്ഞയും കറുപ്പും: ട്രാൻസ്പോർട്ട് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്. മഞ്ഞ നമ്പർപ്ലേറ്റിൽ കറുത്ത അക്ഷരങ്ങൾ.

∙ പച്ച: ഇലക്ട്രിക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾക്കാണ് പച്ച നിറം. പച്ചയിൽ വെള്ള അക്ഷരങ്ങളാണെങ്കിൽ സ്വകാര്യ ഉപയോഗത്തിനുള്ള ഇലക്ട്രിക് വാഹനങ്ങൾ. മഞ്ഞ അക്ഷരങ്ങളാണെങ്കിൽ ട്രാൻസ്പോർട്ട് ഇലക്ട്രിക് വാഹനങ്ങൾ.

∙ മഞ്ഞയും ചുവപ്പും: മഞ്ഞ നിറത്തിൽ ചുവപ്പ് അക്ഷരങ്ങളാണെങ്കിൽ താൽക്കാലിക റജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ്.

∙ ചുവപ്പും വെള്ളയും: വാഹന ഡീലർമാർക്ക് നൽകുന്ന ട്രേഡ് സർട്ടിഫിക്കറ്റ് പ്രകാരമുള്ള നമ്പർ പ്ലേറ്റാണിത്. വിൽപന ആവശ്യങ്ങൾക്കായി റജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വാഹനം ഉപയോഗിക്കാനാണ് ഈ നമ്പർ പ്ലേറ്റ്.

∙ ഡിഫൻസ് നമ്പർ പ്ലേറ്റ്: സൈനിക വാഹനങ്ങൾക്കാണ് ഈ നമ്പർ പ്ലേറ്റ് നൽകുക.

∙ കറുപ്പും മഞ്ഞയും: വാടകയ്ക്ക് നൽകുന്ന വാഹനങ്ങൾക്കാണ് ഈ നമ്പർ പ്ലേറ്റ്.

∙ നീലയും വെള്ളയും: ഡിപ്ലൊമാറ്റിക് നമ്പർ പ്ലേറ്റുകളാണ് ഇവ. വിവിധ രാജ്യങ്ങളുടെ എംബസികൾക്ക് നൽകുന്ന കോഡുകളായിരിക്കും ഈ നമ്പർ പ്ലേറ്റിൽ

English Summary: Number Plate Different Colour and Use

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com