ADVERTISEMENT

മോഡിഫൈ ചെയ്ത ജീപ്പുകളും ജിപ്സികളും ഒാഫ് റോഡിങ് നടത്തുന്ന കാഴ്ച നമ്മുടെ നാട്ടിൽ അസാധാരണമല്ല. എന്നാൽ രൂപത്തിലോ എൻജിനിലോ ഒരു മാറ്റവും വരുത്താതെ ഫോഡ് എൻഡവർ എന്ന പ്രീമിയം എസ് യു വി മദിച്ചു പായുന്ന കാഴ്ചയാണ് ഗ്രേറ്റ് ഫോർഡ് എൻഡവർ ഡ്രൈവ് എന്ന ഒാഫ് റോഡിങ് പരിപാടിയിൽ കണ്ടത്. എൻഡവറിനു മാത്രം അവകാശപ്പെടാവുന്ന ചില ഒാഫ് റോഡിങ്ങ് കഴിവുകൾ ഉപഭോക്താക്കൾക്ക് നേരിട്ട് മനസിലാക്കുന്നതിനാണ് കോട്ടയത്ത് കൈരളി ഫോ‍ഡ് ഇൗ സാഹസിക പരിപാടി സംഘടിപ്പിച്ചത്. 

Ford Endeavour
Ford Endeavour

കുത്തനെയുള്ള കയറ്റിറക്കങ്ങൾ, 30 ഡിഗ്രി ചരിവിലൂടെയുള്ള ഡ്രൈവ്, ചെളിക്കുഴികളിലൂടെയുള്ള സവാരി തുടങ്ങി വെല്ലുവിളികൾ ഉയർത്തുന്ന ഓഫ്റോ‍ഡ് സാഹചര്യങ്ങൾ എൻഡവർ അനായാസം കീഴടക്കി. അസാധാരണമായ റൈഡ് മികവും മികച്ച ഹാൻഡ്‌ലിങ്ങുമാണ് ഡ്രൈവിൽ ഉടനീളം എൻഡവർ കാഴ്ചവെച്ചത്. എത്ര കുഴപ്പം പിടിച്ച പാതയാണെങ്കിലും ആ ബുദ്ധിമുട്ടൊക്കെ വാഹനം ഏറ്റെടുത്തുകൊള്ളും. വിവിധ പ്രതലങ്ങൾക്ക് അനുയോജ്യമായ ഡ്രൈവിങ് രീതികൾ തിരഞ്ഞെടുത്ത് ടെൻഷനില്ലാതെ നാം പാതി വണ്ടി പാതി എന്ന മട്ടിൽ സ്റ്റിയറിങ് നിയന്ത്രിച്ച് ടെൻഷനില്ലാതെ ഡ്രൈവർക്ക് ഇരിക്കാം. 

ford-endeavour-2

നാലു സിലിണ്ടർ 2.2 ലീറ്റർ ഡീസൽ, അഞ്ചു സിലിണ്ടർ 3.2 ലീറ്റർ എന്നീ എൻജിനുകളാണ് എൻഡവറിന് കരുത്തു പകരുന്നത്. അതിൽ 3.2 ലീറ്റർ നാല് വീൽ ഡ്രൈവ് മോഡലായിരുന്നു ഇൗ പരിപാടിയിൽ ഉപയോഗിച്ചത്. 200 പിഎസ് കരുത്തും 470 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. കൺസോളിലെ ടെറയ്ൻ മാനേജ്മെന്റ് സിസ്റ്റത്തിന്റെ ചെറിയൊരു ബട്ടൻ തിരിച്ചാൽ നോർമൽ, സാൻഡ്, സ്നോ, മഡ്, റോക്ക് എന്നീ മോഡുകളിലേക്കു മാറും. കൂടാതെ 800 മില്ലീമിറ്റർ വരെ വെള്ളത്തിലൂടെ നീങ്ങാനുള്ള ശേഷിയും വാഹനത്തിനുണ്ട്.

ford-endeavour-1

എൻഡവറിനെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുജനങ്ങൾക്കും തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്കും പരിശീലകർക്കൊപ്പം ഒാഫ് റോഡിങ് നടത്താനുള്ള സൗകര്യം ഫോ‍ഡ് ഇന്ത്യ ഒരുക്കിയത്. 40 ലക്ഷം രൂപ വരുന്ന പ്രീമിയം കാറിൽ ഒാഫ് റോഡിങ് നടത്താനുള്ള അവസരമെന്നത് അപൂർവമായതു കൊണ്ടു തന്നെ പരിപാടി ലക്ഷ്യം കണ്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

English Summary: Ford Endeavor Off Roading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com