ADVERTISEMENT

ഇതു പണ്ടേ വേണ്ടതായിരുന്നു. നിസ്സാൻ കിക്സ് ഒാട്ടമാറ്റിക്. കിക്സ് ഒരു കൊല്ലം മുമ്പ് ഇറങ്ങുമ്പോൾത്തന്നെ ഒാട്ടമാറ്റിക് ഇല്ലാത്തതിൽ നിരാശരായിരുന്നു പലരും. കാത്തുകാത്തിരുന്നിട്ടും ഈയൊരൊറ്റ കാര്യം കൊണ്ടു മാത്രം കിക്സ് വേണ്ടെന്നു വയ്ക്കാൻ നിർബന്ധിതരായവർ ധാരാളമുണ്ട്. ആഗോളനിരയിൽ ആവശ്യത്തിലധികം എന്‍ജിനുകളും ഗിയർബോക്സുകളും ഉണ്ടായിട്ടും എന്തേ ഇന്ത്യയിൽ വന്നില്ല എന്ന ചോദ്യത്തിന് തെല്ലു വൈകിയെങ്കിലും നല്ലൊരു മറുപടിയായി 2020 കിക്സ്. സി വി ടി ഒാട്ടമാറ്റിക്കിനു പുറമെ 1.3 ടർബോ പെട്രോൾ എൻജിനുമായി പുതുപുത്തൻ കിക്സ്.

nissan-kicks-2
Nissan Kicks

∙ മാറ്റങ്ങൾ എന്തൊക്കെ? 1332 സി സി അലൂമിനിയം ഡയറക്ട് ഇൻജക്ടഡ്, ടർബോ ചാർജ്ഡ് എൻജിൻ തന്നെ മുഖ്യമാറ്റം. നാലു സിലണ്ടർ എൻജിൻ നിസ്സാരനല്ല. നിസ്സാൻ റാലി പാരമ്പര്യമായ ജി ടി ആർ മോഡലുകളിലും കണ്ടെത്താവുന്ന അതേ സീരീസ്, അതേ കരുത്ത്, അതേ കൃത്യത, സാങ്കേതികത. നിസ്സാൻ കിസാഷി, എക്സ്ട്രെയിൽ എന്നിങ്ങനെയുള്ള വാഹനങ്ങളിലും സ്വാഭാവികമായി റെനോകളിലും ഇതേ എൻജിനുണ്ട്. എന്തിന് 2018 മുതൽ മെഴ്സീഡിസിന്റെ ചെറുകാറായ എ ക്ലാസിന്റെ ഹുഡ് തുറന്നാലും ഇതേ എൻജിൻ. ഏതു മത്സരം നേരിടാനും തയാറാണ് പുതിയ കിക്സ് എന്നർത്ഥം.

nissan-kicks-4
Nissan Kicks

∙ ഇന്ത്യയ്ക്കായി: ഈ വിഭാഗത്തിൽ ഇപ്പോഴുള്ള ഏക ജാപ്പനീസ് വാഹനമാണ് കിക്സ്. ഇന്ത്യയിലെ ജനങ്ങൾക്കായി മാത്രം രൂപകൽപന ചെയ്ത മറ്റു കാറുകളുണ്ടാവാം. എന്നാൽ ഇന്ത്യയ്ക്കായി മാത്രം ഇറക്കുന്ന ആദ്യ നിസാനാണ് കിക്സ്. വലിയ കാറിന്റെ യാത്രാസുഖവും എസ്‌യുവിയുടെ കരുത്തും ഹാച്ച്ബാക്കിനൊത്ത ഡ്രൈവിങ് സൗകര്യവും മൾട്ടി പർപസ് വാഹനത്തിനു തുല്യം സ്റ്റോറേജ് സ്ഥലവുമൊക്കെയുള്ള സുന്ദരവാഹനം.

∙ പുറത്തു വേറെ: നിസാൻ കിക്സ് ഗൾഫും അമേരിക്കയുമടക്കം ലോകത്ത് പല രാജ്യങ്ങളിലുമുണ്ട്. എന്നാൽ ആ വാഹനമല്ല ഇവിടെ. മൈക്ര പ്ലാറ്റ്ഫോമിൽ നിർമിച്ച കുറച്ചു കൂടി ചെറിയ വാഹനമാണ് വിദേശ കിക്സ് എങ്കിൽ യഥാർത്ഥ മിനി എസ്‌യുവി പ്ലാറ്റ്ഫോമിലാണ് ഇന്ത്യൻ കിക്സ്. 

nissan-kicks-3
Nissan Kicks

∙ ഇവിടെ കുറച്ചു വലുതാണ്: വിദേശ കിക്സിനെക്കാൾ വലുതാണെങ്കിലും അതേ രൂപഭംഗി ഇന്ത്യൻ കിക്സും നിലനിർത്തുന്നു. പെട്ടെന്നു കണ്ണെടുക്കാൻ തോന്നാത്ത രൂപഗുണം. വലിയ നിസാൻ ഗ്രില്ലും മസ്കുലർ വശങ്ങളും വീൽ ആർച്ചുകളും ഇരട്ട നിറത്തിലെ ഫിനിഷും കിക്സിന് നൽകുന്നത് വന്യ ഭംഗി. 

∙ അഴകും ആഡംബരവും: ലക്‌ഷ്വറി ക്രോസ്ഓവർ. എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, എൽഇഡി ഡേ ടൈം റണ്ണിങ് ലാംപ്, കോർണറിങ് അസിസ്റ്റുള്ള ഫോഗ്‍ലാംപുകൾ എന്നിവ മുന്നഴകു കൂട്ടുന്ന ഘടകങ്ങൾ. വലിയ 17 ഇഞ്ച് അലോയ് വീലുകളും ഒത്ത വീൽ ആർച്ചുകളും. ഗ്രൗണ്ട് ക്ലിയറൻസ് 210 മിമി. കറുപ്പ് ഫിനിഷിൽ എ,ബി,സി പില്ലറുകൾ. ഫ്ലോട്ടിങ് റൂഫ് രൂപകൽപനയുള്ള മുകൾഭാഗത്ത് റൂഫ് റെയിലുണ്ട്, സൺറൂഫില്ല. റാപ് എറൗണ്ട് ടെയിൽ ലാംപും കറുത്ത ക്ലാഡിങ്ങിനു പുറമെ സിൽവർ ഫിനിഷുമുള്ള പിൻവശം.

nissan-kicks
Nissan Kicks

∙ പ്രീമിയം: കറുപ്പും തവിട്ടു ലെതറിന്റെയും സങ്കലനമാണ് ഉൾവശത്തിന്. സോഫ്റ്റ് ടച്ച് ഡാഷിലും ഡോർ പാഡുകളിലുമുള്ള സ്റ്റിച്ഡ് ലെതർ ഇൻസേർട്ടുകൾ ആഡംബരം. സ്പീഡോ മീറ്റർ ഡിജിറ്റൽ, ബാക്കിയൊക്കെ അനലോഗ്. ലെതര്‍ സ്റ്റിയറിങ് വീലിൽ ക്രൂസ് കണ്‍ട്രോ‌ളുണ്ട്. സ്റ്റീരിയോ നിയന്ത്രണം തെല്ലു താഴെ സ്റ്റിയറിങ് കോളത്തിൽത്തന്നെ.

∙ ചുറ്റും കാണാം: 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം. നിസാൻ കണക്റ്റിന്റേയും 360 ഡിഗ്രി ക്യാമറയുടേയും സ്ക്രീനായി പ്രവർത്തിക്കുന്ന ഇൻഫോടൈൻമെന്റ് സിസ്റ്റം ഡ്രൈവർ സീറ്റിലിരുന്ന് കാറിനു ചുറ്റുമുള്ള കാഴ്ച നൽകുന്നു. മുന്നിലെ നിസാൻ ലോഗോയിലും വിങ് മിററുകളിലും പിൻ ബമ്പറിലും ഉറപ്പിച്ച ക്യാമറകളാണ് ഈ മാജിക് തീർക്കുന്നത്. ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ല ഇങ്ങനൊരു ഏർപ്പാട്.

nissan-kicks-5
Nissan Kicks

∙ സൗകര്യം: ധാരാളം സ്റ്റോറേജ് സ്ഥലം. നാലു ഡോറിലും ഒരു ലിറ്റർ ബോട്ടിൽ സൂക്ഷിക്കാം. പിന്നിലെ ലെഗ് റൂമും വലിയ ഡിക്കിയും ശ്രദ്ധേയം. യാത്രാസുഖവും ഒന്നാന്തരം. പിൻസീറ്റ് യാത്രക്കാർക്കായി എസി വെന്റുണ്ട്. 

∙ അറിയാനുണ്ട്: പ്രാഥമിക വിവരങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ. എൻജിന് 156 പിഎസ്. എക്സ് ട്രോണിക്സ് സി വി ടി ഒാട്ടമാറ്റിക്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച വാഹനം. അപാര ശക്തി. പെട്രോൾ സ്മൂത്‌നെസ് നല്ല നിയന്ത്രണം. ഉയർന്ന വേഗത്തിലും സ്റ്റൈബിലിറ്റി ഉറപ്പ്. സി വി ടിയും ടർബോയും ചേരുമ്പോള്‍ നല്ല ഇന്ധനക്ഷമത പ്രതീക്ഷിക്കാം. നിസ്സാൻ സണ്ണിയിലെ 1.5 പെട്രോളും സി വി ടി എന്‍ജിനും ചേർന്ന് 19 കി മി വരെ െെമലേജ് തരും.

∙ വില? തീരുമാനമായില്ല. പ്രീ ബുക്കിങ് തുടങ്ങി. െെധര്യമായി ബുക്ക് ചെയ്യാം. 8111880772

English Summary: Nissan Kicks First Look Preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com