ADVERTISEMENT

ന്യൂയോര്‍ക്ക് സിറ്റിയിലെ കുപ്രസിദ്ധമായ 'റേസര്‍ എക്‌സ്' എന്ന തെരുവു കാര്‍ റേസിങ് സംഘത്തെക്കുറിച്ച് 1998 വൈബ് മാഗസിനില്‍ ഒരു ലേഖനം വന്നിരുന്നു. ഇത് വായിച്ച ഹോളിവുഡ് സംവിധായകന്‍ റോബ് കോഹന്റെ മനസിലാണ് ആദ്യം ഫാസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ തീപ്പൊരി വീണത്. ഇന്നുവരെ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പരമ്പരയില്‍ പെട്ട എട്ട് ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. പണിപ്പുരയിലുള്ള ഒമ്പതാമത്തെ ചിത്രം അടുത്തവര്‍ഷം ഇറങ്ങും.

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സിനിമകളുടെ ആത്മാവ് കുടുംബവും കാറുകളുമാണ്. അതുതന്നെയാണ് 'എനിക്ക് സുഹൃത്തുക്കളില്ല, കുടുംബമേയുള്ളൂ' എന്ന് ഫ്യൂരിയസ് 7ല്‍ വിന്‍ ഡീസല്‍ അവതരിപ്പിക്കുന്ന ഡോം എന്ന കഥാപാത്രത്തെക്കൊണ്ട് പറയിപ്പിക്കുന്നത്. പ്രേക്ഷകരെ ഞെട്ടിക്കുകയും ആകര്‍ഷിക്കുകയും ചെയ്തിട്ടുള്ള നിരവധി കാറുകള്‍ ഫാസ്റ്റ് പരമ്പരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയില്‍ ചിലതിനെ പരിചയപ്പെടാം.

mitsubishi-eclipse-1
മിറ്റ്‌സുബിഷി ഇക്ലിപ്‌സ്

മിറ്റ്‌സുബിഷി ഇക്ലിപ്‌സ്

പോള്‍ വോള്‍ക്കര്‍ അവതരിപ്പിച്ച വേഷം മാറിയെത്തുന്ന പൊലീസുകാരന്‍ ബ്രയാന്റെ ആദ്യ റേസിംങ് കാറാണിത്. ഫാസ്റ്റ് ആന്‍ഫ് ദ ഫ്യൂരിയസ് എന്ന 2001ല്‍ ഇറങ്ങിയ ആദ്യ ചിത്രത്തില്‍ ഡോമിനെതിരെ ബ്രയാന്‍ മത്സരിക്കാനുപയോഗിക്കുന്നത് ഈ നിയോണ്‍ ഗ്രീന്‍ എക്ലിപ്‌സിനെയാണ്. മത്സരത്തില്‍ പരാജയപ്പെടുന്നുണ്ടെങ്കിലും തോറ്റശേഷവും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ബ്രയാനുമായി ഈ റേസിന് ശേഷമാണ് കൂടുതല്‍ അടുക്കുന്നത്.

honda-s-2000
ഹോണ്ട എസ് 2000

ഹോണ്ട എസ് 2000

ഫാസ്റ്റ് പരമ്പരയിലെ രണ്ടാം ചിത്രമാണ് 2 ഫാസ്റ്റ് 2 ഫ്യൂരിയസ്. ഡേവണ്‍ ഓകി അവതരിപ്പിക്കുന്ന സുകിയുടെ പാലത്തിന് മുകളിലൂടെ പറക്കുന്ന പിങ്ക് കാര്‍ ചിത്രം കണ്ടവര്‍ക്കാര്‍ക്കും മറക്കാനാവില്ല. ചിത്രത്തിലെ ആദ്യ റേസിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നത് ബ്രയാന്റെ കാറും സുകിയുടെ പിങ്ക് ബാര്‍ബി കാറും മാത്രമാണ്. സുകിയുടെ പിങ്ക് ബാര്‍ബി കാര്‍ പിന്നീട് കൂടുതല്‍ ചിത്രപ്പണികളുമായി 2 ഫാസ്റ്റ് 2 സീരിയസില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

dodge-charger
ഡോഡ്ജ് ചാര്‍ജര്‍ ആര്‍/ടി

ഡോഡ്ജ് ചാര്‍ജര്‍ ആര്‍/ടി 

ആക്‌സിലേറ്ററില്‍ കാലമരുന്നതിനൊപ്പം മുന്നോട്ട് കുതിക്കാന്‍ വെമ്പുന്ന കാറുകള്‍ പലതും കണ്ടിട്ടുണ്ടാകും. എന്നാല്‍ മുന്നിലെ രണ്ട് ചക്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഏതാണ്ട് 45 ഡിഗ്രി ചെരിവില്‍ മുന്നോട്ടുകുതിക്കുന്ന കാറുകള്‍ അധികമാരും കണ്ടിട്ടുണ്ടാവില്ല. ഡോമിന്റെ 1970 ഡോഡ്ജ് ചാര്‍ജര്‍ ഇത്തരത്തിലുള്ള ഒന്നായിട്ടാണ് ഫാസ്റ്റ് ആന്റ് ദ ഫ്യൂരിയസില്‍ അവതരിപ്പിക്കുന്നത്. പിന്നീട് ബ്രയാന്‍ പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം നടത്തുന്ന ഒരു റേസിങ്ങിനൊടുവില്‍ ഡോഡ്ജ് ചാര്‍ജര്‍ ആര്‍/ടി അപകടത്തില്‍ പെട്ട് തകരുമ്പോള്‍ കാര്‍ പ്രേമികളുടെ ഹൃദയവും ഒപ്പം ചിതറിപ്പോവുന്നു. ഫാസ്റ്റ് ആന്റ് ദി ഫ്യൂരിയസിലെ ഏറ്റവും ശ്രദ്ധേയമായ കാറുകളിലൊന്നാണിത്.

ford-mustang
ഫോര്‍ഡ് മസ്‌താങ്

ഫോര്‍ഡ് മസ്‌താങ്

ടോക്യോ ഡ്രിഫ്റ്റിലെ ഷോണ്‍ ബോസ്‌വെല്ലിന്റെ കാറാണിത്. ജപ്പാനില്‍ ജീവിക്കേണ്ടിവരുന്ന അമേരിക്കക്കാരനായ 17കാരന്‍ വിദ്യാര്‍ഥിയാണ് ഈ കഥാപാത്രം. ഫാസ്റ്റ് പരമ്പരയിലെ ഈ മൂന്നാം ചിത്രത്തില്‍ ഒരൊറ്റ ദിവസം കൊണ്ടാണ് ഇടിച്ചുപൊളിഞ്ഞു കിടക്കുന്ന പിതാവിന്റെ ഫോര്‍ഡ് മസ്‌താങിനെ ഷോണും കൂട്ടരും റേസിങ്ങിന് ഒരുക്കുന്നത്. ഇതിനായി 2001 മോഡല്‍ നിസാന്‍ സ്‌കൈലൈന്‍ Rb26ലെ V8 എൻജിനും മറ്റും പിടിപ്പിക്കുന്നുണ്ട്. വെറും 6.7 സെക്കന്റില്‍ നിന്നും ഈ കാറിന് പൂജ്യത്തില്‍ നിന്നും 60 മൈല്‍(ഏകദേശം 96.5 കിലോമീറ്റര്‍) സ്പീഡിലേക്ക് കുതിക്കാനാകും.

അക്യുറ എന്‍എസ്എക്‌സ്

ഫാസ്റ്റ് സീരീസിന്റെ പല ചിത്രങ്ങളിലും അക്യുറ എന്‍എസ്എക്‌സ് വന്നു പോകുന്നുണ്ട്. എങ്കിലും ഏറെ ശ്രദ്ധിക്കപ്പെടുന്നത് നാല്, അഞ്ച് ചിത്രങ്ങളിലാണ്. ജോര്‍ഡാന ബ്രൂസ്റ്റര്‍ അവതരിപ്പിക്കുന്ന മിയയുടെ കഥാപാത്രമാണ് ഈ കാര്‍ ഉപയോഗിക്കുന്നത്. മിഡ് എൻജിന്‍ സ്‌പോര്‍ട്‌സ് കാര്‍ വിഭാഗത്തില്‍ പെടുന്ന അക്യുറ എന്‍എസ്എക്‌സ് വളരെ കുറച്ച് സമയം മാത്രമേ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. പക്ഷേ ഇതിനകം തന്നെ കാഴ്ച്ചക്കാരുടെ മനം കവരാന്‍ ഈ കാറിനാകുന്നുണ്ട്.

ford-escort-mk1
ഫോര്‍ഡ് എസ്കോർട്ട് എംകെ1

ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍എസ്1600 എംകെ1

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ആറാം പതിപ്പ് കണ്ടവരാരും മിലിറ്ററി ടാങ്കറും കാറുകളുമൊത്തുള്ള രംഗങ്ങള്‍ മറക്കാനിടയില്ല. ടാങ്കറിനടിയില്‍ പെട്ട റോമനെ രക്ഷിക്കാനെത്തുന്നത് ബ്രയാനാണ്. ആ രംഗങ്ങളില്‍ ബ്രയാന്‍ ഒ കോണര്‍ ഉപയോഗിക്കുന്ന കാറാണിത്.

ford-gt
ഫോഡ് ജിടി 40

ഫോര്‍ഡ് ജിടി 40

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പരമ്പരയില്‍ ഉപയോഗിച്ചിട്ടുള്ള അപൂര്‍വ്വം കാറുകളുടെ കൂട്ടത്തിലുള്ളതാണ് ഫോര്‍ഡ് ജിടി 40. അഞ്ചാം പതിപ്പില്‍ ഓടുന്ന ട്രെയിനില്‍ നിന്നും ഡോമും സംഘവും പുറത്തെത്തിക്കുന്ന ഈ കാര്‍ മിയയാണ് ഓടിച്ചുപോകുന്നത്. ഫോര്‍ഡിന്റെ ലിമിറ്റഡ് എഡിഷന്‍ കാറാണ് ഫോര്‍ഡ് ജിടി 40. 1960കളുടെ അവസാനത്തില്‍ കാര്‍ റേസിംങ് മത്സരങ്ങളിലെ സൂപ്പര്‍ താരമായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും പെരുമയുള്ളതുമായ കാര്‍ റേസുകളിലൊന്നായ ലേ മാന്‍സ് 1966 മുതല്‍ 1969 വരെയുള്ള നാലു വര്‍ഷം ജയിച്ചത് ഫോര്‍ഡ് ജിടി 40 കാറുകളായിരുന്നു.

English Summary: Cars Used In Fast and Furious Franchise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com