ADVERTISEMENT

ഓഫ് റോഡ് ട്രാക്കുകളിൽ വിസ്മയം തീർക്കുന്ന ഒരു പാലാക്കാരനുണ്ട്, കൈലിമുണ്ടും വള്ളിച്ചെരുപ്പുമണിഞ്ഞ്, സാധാരണ മഹീന്ദ്ര ജീപ്പുമായി, പലരും കിതച്ച ട്രാക്കുകളിൽ കുതിച്ചു കയറുന്ന ബിനോ ജോസ്. നിലമ്പൂരിൽ കാട്ടുവഴികളിലൂടെ ജീപ്പ് ഓടിച്ചു പഠിച്ച ബിനോ ആദ്യമായി ട്രാക്കിലിറങ്ങുന്നത് സ്വന്തം നാടായ പാലായിൽ 2014 ൽ നടന്ന മത്സരത്തിലാണ്. വീട്ടിലെയും ക്വാറിയിലെയും ആവശ്യങ്ങൾക്കുപയോഗിക്കുന്ന മഹീന്ദ്ര ജീപ്പിലായിരുന്നു അന്ന് മത്സരത്തിനിറങ്ങിയത്. ഓഫ് റോ‍ഡ് മത്സരങ്ങളോടുള്ള താൽപര്യം കൂടിയപ്പോൾ ഒരു ജിപ്സി കൂടി സ്വന്തമാക്കിയെങ്കിലും മിക്ക മത്സരങ്ങളിലും ബിനോ എത്തുന്നത് ഈ മഹീന്ദ്ര ജീപ്പിൽ തന്നെ. ഓഫ് റോ‍ഡ് മത്സരങ്ങളിൽ ജയിക്കാൻ വാഹനത്തിന്റെ കരത്തിലുപരി ഡ്രൈവറുടെ മനോധൈര്യമാണ് പ്രധാനമെന്നാണ് ഈ പാലാക്കാരൻ പറയുന്നത്.  

 

bino-riya

അപ്പനിൽനിന്നു നേടിയ ധൈര്യവും മനക്കരുത്തുമായി അപ്പന്റെ അതേ പാത തിരഞ്ഞെടുത്തിരിക്കുകയാണ് ബിനോയുടെ മൂത്ത മകൾ റിയ. 18-ാം വയസ്സിത്തന്നെ ലൈസൻസ് സ്വന്തമാക്കി റിയയും ട്രാക്കിലിറങ്ങി. വനിത വിഭാഗത്തിലും യങ്ങസ്റ്റ് ലേഡി ഡ്രൈവർ വിഭാഗത്തിലുമെല്ലാം ഒരുപാട് സമ്മാനങ്ങളും സ്വന്തമാക്കിയിട്ടുമുണ്ട്. വാഹനത്തെക്കാളുപരി ‍ഡ്രൈവറുടെ മനക്കരുത്താണ് പ്രധാനമെന്ന ബിനോയെപ്പോലെ മകളും കരുതുന്നു അപ്പനെപ്പോലെതന്നെ  ഓഫ് റോഡിങ് ഒരു പാഷനായി കൊണ്ടു പോവുകയാണ് റിയ ടിടിസി പഠനത്തിനിടയിലും അവധി ദിവസങ്ങളിലാണ് മത്സരിക്കാൻ പോകുന്നത്.

 

മലയാളത്തിലെ ആദ്യ ഓഫ്റോഡ് റേസിങ് ചിത്രം മഡ്ഡിയിലും ഈ പാലാക്കാരനും മകളും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുൻപായി അണിയറ പ്രവർത്തകരെത്തി മത്സരങ്ങൾ കണ്ടിരുന്നു, പിന്നീ‍ട് അവർ സിനിമയിലേക്ക് വിളിക്കുകയാണുണ്ടായത്. റിയയും ബിനോയും അനിയനും ചിത്രത്തിലുണ്ട്. ബിനോയുടെ വാഹനങ്ങളും സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. നായകന്റെ വാഹനമായി തന്റെ ജീപ്പാണ് ഉപയോഗിച്ചതെന്നും റിയ ഒരു കട്ട് ചേസ് ജീപ്പിലും താനൊരു ജിപ്സിയിലുമായിരുന്നെന്നും ബിനോ പറ‍‍യുന്നു. 

 

സിനിമയിലെ പ്രധാന റേസിങ് രംഗങ്ങളിലെല്ലാം ഈ പാലാക്കാരുമുണ്ട്. ജീവിതം തന്നെ ഓഫ് റോ‍ഡ് റേസിനായി മാറ്റിയ ബിനോയുടെ ജീവിതവും സിനിമയാവുകയാണ്. ഫഹദ് ഫാസിൽ നായകനാകുന്ന ഹനുമാൻ ഗിയർ എന്ന ചിത്രം പ്രമേയമാക്കുന്നത് ഈ പാലാക്കാരന്റെ കഥയാണെന്നാണ് സൂചന.

 

English Summary: Bino and Riya Father Daughter Duo in Off Road Track

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com