കൊളോണിലെ സിറോ മലബാര്‍ സമൂഹത്തിലെ വിശുദ്ധവാര ശുശ്രൂഷകള്‍
Mail This Article
കൊളോണ്‍ ∙ കൊളോണിലെ സിറോ മലബാര്‍ സമൂഹത്തിലെ വിശുദ്ധവാര ശുശ്രൂഷകൾക്ക് കമ്യൂണിറ്റി വികാരി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ നേതൃത്വം നല്‍കും. കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തില്‍ ഇന്ന് വൈകിട്ട് ആറിന് പെസഹാ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. കാലുകഴുകല്‍ ശുശ്രൂഷ, ദിവ്യബലി, പാനവായന, അപ്പം മുറിയ്ക്കല്‍, ആരാധന തുടങ്ങിയവയുണ്ടാകും.
നാളെ ദുഖ:വെള്ളിയാഴ്ച വൈകുന്നേരം 3.45 ന് പാനവായനയോടെ കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പീഡാനുഭവ ശുശ്രൂഷകള്‍, കുരിശിന്‍റെ വഴി, ക്രൂശിത രൂപം ചുംബിക്കല്‍, കയ്പ്പുനീര്‍ കുടിയ്ക്കല്‍ എന്നീ ചടങ്ങുകള്‍ ഉണ്ടായിരിക്കും. ഉയിര്‍പ്പു തിരുനാള്‍ കര്‍മ്മങ്ങള്‍ മാര്‍ച്ച് 30 ന് (ശനി) രാത്രി ഒന്‍പതു മണിക്ക് നടക്കും. മാര്‍ച്ച് 31 ന് ഞായറാഴ്ച രാവിലെ 11 ന് കുര്‍ബാന ഉണ്ടായിരിക്കും. എല്ലാ തിരുക്കര്‍മ്മങ്ങളും കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തിലാണ് (Danzierstr.53,51063 Koeln) ക്രമീകരിച്ചിരിക്കുന്നത്.