കേംബ്രിജിൽ താമസിച്ചുള്ള ദമ്പതി ധ്യാനം ജൂലൈ 21മുതൽ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും.
Mail This Article
കേംബ്രിജ്∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, കേംബ്രിജിൽ വെച്ച് ദമ്പതികൾക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതൽ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീധ്യാനത്തിൽ സിറോ മലബാർ ലണ്ടൻ റീജനൽ കോർഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ഫാമിലി കൗൺസിലറും, ധ്യാന ശുശ്രൂഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും.
ദമ്പതികൾ മുൻകൂട്ടിത്തന്നെ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ തങ്ങളുടെ പേര് റജിസ്റ്റർ ചെയ്ത് അവസരം ഉറപ്പാക്കുവാൻ ഇവാഞ്ചലൈസേഷൻ കമ്മീഷൻ അഭ്യർത്ഥിച്ചു. https://forms.gle/9CdY6x6ymAD6AARF9. ജൂലൈ 21 നു ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ത്രിദിന ധ്യാനം 23 നു ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ - 07848808550
മാത്തച്ചൻ വിളങ്ങാടൻ - 07915602258
evangelisation@csmegb.org
Retreat Venue: Claret Centre, Buckden Towers, High Street, Buckden, St. Neots, Cambridgeshire PE19 5TA