ADVERTISEMENT

ലണ്ടൻ∙  എന്‍എച്ച്എസിൽ ഡെന്‍റിസ്റ്റുകളുടെ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന്, പുതിയതായി പരിശീലനം നേടിയ ഡെന്‍റിസ്റ്റുകൾക്ക് നിർബന്ധ സേവനം നൽകാൻ നീക്കം. ഈ നടപടി സ്വകാര്യ ക്ലിനിക്കുകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഡെന്‍റിസ്റ്റുകളെ തടയാനും എന്‍എച്ച്എസിലെ ഡെന്‍റൽ സേവനങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ്. എന്‍എച്ച്എസിൽ സേവനം ചെയ്യുന്നവരുടെ ക്ഷാമം നേരിടുകയും പല ഭാഗത്തും ഡെന്‍റല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥ രൂപപ്പെടുകയും ചെയ്തതോടെയാണ് ഈ കര്‍ശനനീക്കം. 

ക്ഷാമം രൂക്ഷമായതോടെ പലയിടത്തും രോഗികളുടെ വലിയ വരിയാണ് എന്‍എച്ച്എസിൽ ഡെന്‍റിസ്റ്റുകളെ കാണുന്നതിനായി  രൂപപ്പെടുന്നത്. ഓരോ ഡെന്‍റിസ്റ്റിനെയും പരിശീലിപ്പിക്കുന്നതിന് നികുതിദായകര്‍ ചെലവാക്കുന്നത് ശരാശരി 200,000 പൗണ്ട് വീതമാണെന്നാണ് കണക്കുകൾ. എന്നാല്‍ പഠനം പൂർത്തിയാക്കിയ ശേഷം എന്‍എച്ച്എസിനായി ജോലി ചെയ്യണമെന്ന നിബന്ധനയില്ല. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ ഓരോ ഡെന്‍റിസ്റ്റും 2700 ലേറെ രോഗികളെ പരിശോധിക്കുന്ന അവസ്ഥയിലാണ് പഠനം പൂര്‍ത്തിയാക്കി ഇവര്‍ നേരെ സ്വകാര്യ പ്രാക്ടീസിന് പോകുന്നത്. 

പുതിയ നിയമങ്ങള്‍ വരുന്നതോടെ ഡെന്‍റിസ്റ്റുകള്‍ നിരവധി വര്‍ഷങ്ങള്‍ എന്‍എച്ച്എസ് സേവനം നിർബന്ധമായും നല്‍കേണ്ടതായി വരും. നിലവില്‍ ബ്രിട്ടനിലെ ജനറല്‍ ഡെന്‍റല്‍ കൗണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള 35,000 ഡെന്‍റിസ്റ്റുകളില്‍ മൂന്നിലൊന്ന് പേരും എന്‍എച്ച്എസ് ജോലി ചെയ്യുന്നില്ല. എന്‍എച്ച്എസ് രോഗികള്‍ ചെക്കപ്പിനും പോളിഷ്, എക്‌സ്‌റേ എന്നിവയ്ക്കും 25.80 പൗണ്ട് നല്‍കുമ്പോള്‍ സ്വകാര്യ മേഖലയിൽ ഇതേ ഫീസ് 40 മുതല്‍ 75 പൗണ്ട് വരെയാണ്.

English Summary:

Britain considers mandatory NHS service for new dentists.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com