ADVERTISEMENT

ലണ്ടൻ ∙ ലോകത്തിലെ ആദ്യത്തെ സിഖ് കോടതി ലണ്ടനിൽ തുറന്നു. ജൂൺ 1 മുതലാണ് സിഖ് വിഭാഗത്തിൽപെടുന്നവരുടെ സിവില്‍ - കുടുംബ വ്യവഹാരങ്ങൾ പരിഗണിക്കുന്നതിനായി കോടതി ആരംഭിച്ചത്. സിഖ് മത തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും വിധി നിർണയം. സിഖ് മതത്തിലെ സാംസ്‌കാരികവും മതപരവുമായ വൈകാരികതകള്‍ മനസ്സിലാക്കാന്‍ പ്രാപ്തിയുള്ളവര്‍ മതനിരപേക്ഷ കോടതികളില്‍ ഇല്ലാത്തതാണ് ഇത്തരാമൊരു കോടതി സ്ഥാപിക്കാന്‍ ഇടയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 30ൽപ്പരം മജിസ്ട്രേറ്റുമാരും 15 ജഡ്ജിമാരും അടങ്ങിയതാണ് കോടതി. ഇവരില്‍ ഏറിയ പങ്കും സ്ത്രീകളുമാണ്. എന്നാല്‍ ഇത്തരമൊരു കോടതി സ്ഥാപിക്കുന്നതിന് മുന്നോടിയായി സുതാര്യവും ജനാധിപത്യരീതിയില്‍ ഉള്ളതുമായ ഒരു ചര്‍ച്ചയോ പബ്ലിക് കണസള്‍ട്ടേഷനോ ഉണ്ടായില്ല എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരമൊരു കോടതി ആവശ്യമാണോ എന്ന് സിഖ് സമുദായത്തിലെ സ്ത്രീകളോട് പോലും ചോദ്യം ഉയര്‍ന്നില്ല എന്നാണ് പരക്കെ ഉയരുന്ന വിമർശനം. 

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സ്ത്രീകളെ നിയന്ത്രിക്കാന്‍ മത നിയമങ്ങളെ അനുവദിക്കുന്നത് ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന്റെ മതേതര മൂല്യങ്ങള്‍ക്ക് ഇത് എതിരുമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. തെക്കന്‍ ഏഷ്യന്‍ വംശജരുടെ ഇടയിലും മറ്റും ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ തീര്‍ത്തും തെറ്റായ ഒരു നടപടിയാണ് കോടതി സ്ഥാപിക്കല്‍ എന്നും അവര്‍ പറയുന്നു. അത്ര ഗുരുതരമല്ലാത്ത ഗാര്‍ഹിക പീഢനങ്ങള്‍ ഉൾപ്പടെയുള്ള കേസുകളും മറ്റും സിഖ് കോടതിയിൽ വിചാരണ നടത്തുമെന്ന് കോടതി വക്താക്കള്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ വലുതാക്കാതെ മധ്യസ്ഥ ശ്രമത്തിലൂടെ പരിഹരിക്കാനായിരിക്കും ആദ്യം ശ്രമിക്കുക. ഈ ശ്രമം വിജയിച്ചില്ലെങ്കില്‍, ഇരു കക്ഷികള്‍ക്കും സമ്മതമാണെങ്കില്‍ കേസ് സിഖ് കോടതിയില്‍ വിചാരണയ്ക്ക് എടുക്കും.  

English Summary:

World's first Sikh court opened in London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com