ADVERTISEMENT

റാംസ്‌ഗേറ്റ് ∙ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്‍ററിൽ ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. യുകെയിൽ വിൻസൻഷ്യൻ ധ്യാനകേന്ദ്രം തുടങ്ങിയതിന്‍റെ പത്താം വാർഷിക നിറവിൽ നടത്തപ്പെടുന്ന ആന്തരികസൗഖ്യ ധ്യാനം വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്‍ററുകളുടെ ഡയറക്ടർമാരായ ഫാ. ജോർജ് പനയ്ക്കൽ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്‍റർ ഡയറക്ടർ ഫാ. ജോസഫ് എടാട്ട് , ഫാ. പള്ളിച്ചൻകുടിയിൽ പോൾ എന്നിവർ സംയുക്തമായിട്ടാവും  ധ്യാനം നയിക്കുക. ജൂലൈ മാസം 5 മുതൽ 7 വരെ  നടത്തപ്പെടുന്ന ആന്തരിക സൗഖ്യധ്യാനം, രാവിലെ ഏഴര മുതൽ വൈകുന്നേരം നാലരവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

 ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകൾ റജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ സംഘാടകർ അറിയിച്ചു. https://www.divineuk.org/residential-retreat-2024/.ധ്യാനം തുടങ്ങുന്നതിന്‍റെ തലേദിവസം വൈകുന്നേരം എത്തുന്നവർക്കായി താമസസൗകര്യം റാംസ്ഗേറ്റ് ഡിവൈൻ സെന്‍ററിൽ ഒരുക്കുന്നതാണ്.

Contact : +447474787890 

Email: office@divineuk.org,Website:www.divineuk.org

Venue: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA

English Summary:

Ramsgate: Inner Healing Retreat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com