ADVERTISEMENT

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ജൂൺ ഒന്നിന് വിരമിക്കൽ പ്രഖ്യാപിച്ചു. അവിസ്മരണീയമായ വർഷങ്ങൾക്കും അനുഭവങ്ങൾക്കും അവർ രാജ്യത്തോട് നന്ദി പറഞ്ഞു.

" അവിശ്വസനീയമായ നേതൃത്വത്തിനും അർപ്പണബോധത്തിനും നന്ദി. പകർന്ന നൽകിയ പാരമ്പര്യവും സംഭാവനകളും എന്നെന്നേക്കുമായി വിലമതിക്കപ്പെടും. നിങ്ങൾക്ക് സന്തോഷകരവും സംതൃപ്തവുമായ ഒരു വിരമിക്കൽ ആശംസിക്കുന്നു!" ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യ സംഘം  സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.

വിരമിക്കുന്നതിന് മുൻപ്, സമാധാന പരിപാലന ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള പരിപാടിയിൽ കാംബോജ് പങ്കെടുത്തു. തന്ത്രങ്ങളും ആശയങ്ങളും മികച്ച രീതിയിൽ പങ്കിട്ട്, സമാധാനപരമായ ലോകം സൃഷ്ടിക്കുന്നതിൽ ഇന്ത്യ വഹിക്കുന്ന നിർണായക പങ്ക് വ്യക്തമാക്കി രുചിര കാംബോജ് സംസാരിച്ചു.

1989-1991 കാലഘട്ടത്തിൽ ഫ്രാൻസിലെ ഇന്ത്യൻ എംബസിയിൽ മൂന്നാം സെക്രട്ടറിയായി നിയമിക്കപ്പെട്ടാണ് കാംബോജ് നയതന്ത്ര ജീവിതം ആരംഭിച്ചത്. പിന്നീട് 2002-2005 കാലഘട്ടത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിൽ കൗൺസിലറായി സേവനമനുഷ്ഠിച്ചു. 2014 ഏപ്രിലിൽ പാരിസിലെ ഇന്ത്യൻ അംബാസഡറായി നിയമിക്കപ്പെട്ടു. എന്നാൽ 2014 മേയ് മാസത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നയിക്കാൻ പ്രത്യേക നിയമനത്തിൽ വിദേശകാര്യ മന്ത്രാലയം അവരെ തിരിച്ചു വിളിച്ചു.

വിരമിക്കലിന് ശേഷം കാംബോജ് എന്തു ചെയ്യുമെന്ന് വ്യക്തമല്ല. പൊതു സേവനത്തിൽ തുടരാൻ അവർ ആഗ്രഹിക്കുന്നുണ്ടോ അതോ സ്വകാര്യ മേഖലയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

English Summary:

Ruchira Kamboj, India's Permanent Representative to the United Nations, Announced her Retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com