ADVERTISEMENT

റോം ∙ ഇറ്റലിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ അലിക് ഇറ്റലിയുടെ ഈ വർഷത്തെ അംഗത്വ വിതരണോദ്ഘാടനം റോമിലെ വില്ല പംഫീലി ഗ്രൗണ്ടിൽ സെക്രട്ടറി ഇരിമ്പൻ തോമസിന്റെ അധ്യക്ഷതയിൽ പ്രസിഡന്‍റ് ഷൈൻ റോബർട്ട് ലോപ്പസ് വനിതാ അംഗമായ ബബിത പ്രശാന്തിന് നൽകി നിർവഹിച്ചു. ഇതോടൊപ്പം ഫാമിലി മെമ്പർഷിപ്പ് ട്രഷറർ ഗോപകുമാർ അമ്പിളി രാഹുലിന്  നൽകി  നിർവഹിക്കുകയുണ്ടായി.

വൈസ് പ്രസിഡന്‍റ് രാജു കളിക്കാടൻ, ജോ. സെക്രട്ടറി ജിൻസൺ പലാട്ടി, കൗൺസലർമാരായ ജിന്‍റോ കുര്യാക്കോസ്, സിറിയക്ക് ജോസ്, ജോഷി മല്യയാന, സുനിൽ കുമാർ, ജെജി മാന്നാർ, ഓഡിറ്റർ ജോസ് മോൻ കമ്മിട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു. ഇതോടനുബന്ധിച്ച് അലിക് ഇറ്റലിക്ക് പുതുതായി ഗ്രൂപ്പും സംജാതമാകുന്ന വിവരവും എല്ലാവരുടെയും പ്രത്യേക ശ്രദ്ധയ്ക്ക് 2024 ജൂൺ മുതൽ സംഘടനയുടെ അംഗത്വം പുതുക്കുന്നവരുടെയും പുതിയതായി എടുക്കുന്നവരുടെയും പേരുകൾ മാത്രമേ പുതിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയുള്ളൂ എന്ന വിവരവും, അംഗത്വത്തിന് അലിക്ക് എക്സിക്യൂട്ടീവ് ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ് തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി അലിക് കമ്മിറ്റി അറിയിച്ചു.

English Summary:

Membership distribution of Alik Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com