ADVERTISEMENT

ബ്രസ്സൽസ് / ബുഡാപെസ്റ്റ് ∙ യൂറോപ്യന്‍ യൂണിയൻ അധ്യക്ഷ പദവി ഇന്ന് മുതൽ ആറു മാസത്തേക്ക് ഹംഗറി വഹിക്കും. പുതിയ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് സഖ്യം രൂപവത്കരിക്കുമെന്ന് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് പദവി 27 അംഗരാജ്യങ്ങള്‍ ഊഴമനുസരിച്ച് ഏറ്റെടുക്കുകയാണ് പതിവ്. അധികാരം കുറവാണെങ്കിലും യൂറോപ്പിന്‍റെ അജണ്ടയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പദവി സഹായിക്കും.

യൂറോപ്പിനെ വീണ്ടും മഹത്തരമാക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന്‍ നേതൃസ്ഥാനത്ത് ഹംഗറി ഉയര്‍ത്തുന്ന മുദ്രാവാക്യം. അതേസമയം, യുക്രെയ്നിന് പിന്തുണ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്‍റെ പൊതുനിലപാടിനോട് കാലങ്ങളായി എതിര്‍പ്പ് പ്രകടിപ്പിക്കുന്ന നേതാവാണ് ഓര്‍ബന്‍. അദ്ദേഹത്തിന്‍റെ നിലപാടുകള്‍ കാരണം നിരവധി കാലമായി യൂണിയനില്‍ ഹംഗറി ഒറ്റപ്പെട്ടിരിക്കുകയായിരുന്നു.

English Summary:

Hungary Takes on European Union Presidency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com