യുകെയിൽ ‘ജൂലൈ’ മാസത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത് രണ്ടാം തവണ
Mail This Article
ലണ്ടൻ ∙ യുകെയിൽ ‘ജൂലൈ’ മാസത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത് രണ്ടാം തവണയാണ്. ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1945 ജൂലൈ 5 നായിരുന്നു. അന്ന് അധികാരത്തിലിരുന്ന ‘കൺസർവേറ്റീവ്‘ പാർട്ടി തോറ്റത് ‘ലേബർ‘ പാർട്ടിക്ക് മുന്നിലായിരുന്നു. അതേ ചരിത്രം ആവർത്തിക്കും വിധം സർവേ ഫലങ്ങൾ സൂചനകൾ നൽകുന്നുമുണ്
1945 ൽ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന്റെ നേതൃത്വത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിട്ട കൺസർവേറ്റീവ് പാർട്ടി, ക്ലമന്റ് അറ്റ്ലീയുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിക്ക് യുകെയിലെ ആദ്യ വിജയം നൽകുകയായിരുന്നു. 146 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് അന്ന് ലേബർ പാർട്ടി അധികാരത്തിൽ എത്തിയത്. ജൂലൈ 5 ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടന്നത് ജൂലൈ 26 നും.
1945 ന് ശേഷം ജൂലൈയിൽ നടക്കുന്ന യുകെയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് ദശലക്ഷക്കണക്കിന് വോട്ടർമാർ രാവിലെ 7 മുതൽ രാത്രി 10 വരെ വിവിധ പാർലമെന്റ് മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ അന്നത്തെ ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ലേബർ പാർട്ടി നേതാക്കൾ. എന്നാൽ അധികാരം നില നിർത്തുമെന്ന പ്രതീക്ഷയിൽ കൺസർവേറ്റീവ് പാർട്ടിയും രംഗത്തുണ്ട്.
എന്നാൽ ഇത്തവണ കൺസർവേറ്റീവ് പാർട്ടിക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് റിഫോം യുകെ, ലിബറൽ പാർട്ടി, ഗ്രീൻ പാർട്ടി എന്നിവയാണ്. യുകെയിലെ പ്രാദേശിക സ്കൂളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയ കെട്ടിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പോളിങ് സ്റ്റേഷനുകളിൽ സ്റ്റേഷനുകളിൽ ഇന്ന് രാവിലെ 7 മുതൽ ആരംഭിച്ച വോട്ടെടുപ്പ് രാത്രി 10 മണി വരെയാണ് ഉണ്ടാവുക.
പാർലമെന്റിലെ 650 അംഗങ്ങളെ ഹൗസ് ഓഫ് കോമൺസിലേക്ക് തിരഞ്ഞെടുക്കാൻ ഏകദേശം 46 ദശലക്ഷം വോട്ടർമാരാണ് യുകെയിൽ യോഗ്യരായുള്ളത്. ഓരോ പാർലമെന്റ് നിയോജകമണ്ഡലത്തിന്റെയും ഫലം ഇന്ന് രാത്രി 10 മണിക്ക് ശേഷമാണ് എണ്ണി തുടങ്ങുന്നത്. എന്നാൽ വെള്ളിയാഴ്ച രാവിലെയോടെ പൂർണ്ണ ഫല പ്രഖ്യാപനം ഉണ്ടാവുകയുള്ളു.
ഭൂരിപക്ഷമുള്ള സർക്കാർ രൂപീകരിക്കാൻ 326 സീറ്റുകളെങ്കിലും വിജയിക്കാനാണ് പ്രധാനമായും കൺസർവേറ്റീവ്, ലേബർ പാർട്ടികൾ ശ്രമിക്കുന്നത്. ഇതിനിടയിൽ സർവേ ഫലങ്ങൾ സൂചിപ്പിക്കും വിധം ലേബർ പാർട്ടി 400 ൽപ്പരം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. 1945 ലെ പോലെ ജൂലൈ മാസം തങ്ങൾക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് ലേബർ പാർട്ടി ക്യാമ്പും. എന്നാൽ 1945 ലെ ‘ ജൂലൈ ചരിത്രം‘ ആവർത്തിക്കില്ലന്ന് ഉറപ്പിച്ചാണ് കൺസർവേറ്റീവ് പാർട്ടിയുടെ അവസാന ദിനങ്ങളിലെ പ്രചാരണം അവസാനിച്ചത്.