ADVERTISEMENT

തിരുവനന്തപുരം ∙ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ലണ്ടനിലേക്ക്. 28ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുകെ സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടന കര്‍മ്മവും കെ. സുധാകരന്‍ നിര്‍വഹിക്കും. ചാണ്ടി ഉമ്മന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

29,30,31 തീയതികളില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുക്കും. മലയാളികളായ കേംബ്രിജ് മേയര്‍ ബൈജു തട്ടാല, യുകെ പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫ് എന്നിവരെ ആദരിക്കും. ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുമായി സംവദിക്കും. തിരികെ രണ്ടിന് ന്യൂഡല്‍ഹിയിലേക്ക് മടങ്ങും. ഒഐസിസി ഇന്‍കാസ് ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലാണ് പ്രോഗ്രാമുകളുടെ കോഓർഡിനേറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : +9149871101

English Summary:

KPCC President K. Sudhakaran to London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com