ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലണ്ടിൽ വഞ്ചന കുറ്റത്തിന് ഇന്ത്യൻ വംശജയ്ക്ക് 10 വർഷം തടവ്. ചില്ലറ വ്യാപാരികളെയും മറ്റ് ബിസിനസുകാരെയും കബളിപ്പിച്ച് ആയിരക്കണക്കിന് പൗണ്ടുകൾ തട്ടിയെടുത്ത നരീന്ദർ കൗറിനാണ്  (54) തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കോടതി ചൊവ്വാഴ്ച 10 വർഷം തടവ് ശിക്ഷ വിധിച്ചത്. 

2018ൽ ആരംഭിച്ച പൊലീസ് അന്വേഷണത്തിൽ, നരീന്ദർ യുകെയിലെ 1000-ൽ അധികം കടകളിൽ നിന്ന് മോഷണം നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു. കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച ശേഷം അവ തിരികെ നൽകി റീഫണ്ട് തുകയായി ലക്ഷക്കണക്കിന് രൂപ നേടുകയായിരുന്നു ഇവരുടെ രീതി. കൂടാതെ, ക്രെഡിറ്റ് കാർഡ് തട്ടിപ്പും ബാങ്ക് അക്കൗണ്ടുകളിൽ കൃത്രിമ ഇടപാടുകളും നടത്തിയിരുന്നു.

സാക്ഷികളുടെ മൊഴികൾ, സിസിടിവി ദൃശ്യങ്ങൾ, സാമ്പത്തിക രേഖകൾ തുടങ്ങിയ നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി നരീന്ദർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. മോഷണം, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. 

English Summary:

Indian-origin woman jailed in UK for 10 years for fraudlent activity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com