ജർമൻ റെയിൽവേ കമ്പനിയായ ഡോയ്ഷെ ബാഹ്ൻ കനത്ത നഷ്ടത്തിൽ
Mail This Article
×
ബര്‍ലിന്‍ ∙ ജർമൻ റെയിൽവേ കമ്പനിയായ ഡോയ്ഷെ ബാഹ്ൻ കനത്ത നഷ്ടത്തിൽ. 2024 ന്‍റെ ആദ്യ പകുതിയിൽ കമ്പനി 1.2 ബില്യൻ യൂറോയിലധികം നഷ്ടം നേരിട്ടതായി അർധ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ദീർഘദൂര യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് പ്രധാന കാരണം. പ്രായമായ അടിസ്ഥാന സൗകര്യങ്ങളും നഷ്ടത്തിന് കാരണമായി. ഈ സാഹചര്യത്തിൽ, കമ്പനി 30,000 ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നു.
2024 ന്‍റെ ആദ്യ പകുതിയിൽ ഡോയ്ഷെ ബാഹ്ന്‍റെ വരുമാനം 22.31 ബില്യൻ യൂറോയായിരുന്നു. ഇത് 2023 ലെ ആദ്യ ആറ് മാസത്തെ അപേക്ഷിച്ച് 3% കുറവാണ്. എന്നാൽ പ്രാദേശിക റൂട്ടുകളിലെ യാത്രക്കാരുടെ എണ്ണം 4.2% വർധിച്ചിട്ടുണ്ട്.
English Summary:
German Rail Company Deutsche Bahn saw Heavy Losses in the First Part of 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.