നെതർലാൻഡ്സിൽ ചെറു വിമാനം തകർന്ന് പൈലറ്റ് മരിച്ചു
Mail This Article
×
ആസ്റ്റര്‍ഡാം ∙ നെതർലാൻഡ്സിലെ ബ്രേഡയിൽ ചെറു വിമാനം തകർന്ന് പൈലറ്റ് മരിച്ചു. റോട്ടർഡാമിൽ നിന്ന് 38 മൈൽ അകലെയുള്ള ബ്രേഡ ഏവിയേഷൻ ഫ്ലൈറ്റ് സ്കൂളിന്‍റെ അക്വില എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
സ്വയം പരിശീലനം നടത്തുകയായിരുന്ന പൈലറ്റ് പറത്തിയ വിമാനമാണ് നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞ് ഹൈവേയിൽ പതിച്ചത്. സംഭവത്തെ തുടർന്ന് ഹൈവേയിലെ ഗതാഗതം നിർത്തിവച്ചു. ഫയർ എൻജിനുകളും മറ്റ് രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തെത്തിയപ്പോഴേക്കും പൈലറ്റ് മരിച്ചിരുന്നു. ആകാശത്ത് ഒരു വലിയ അഗ്നിഗോളം കണ്ടതായി ദൃക്‌സാക്ഷികൾ അറിയിച്ചു. അപകടത്തിന്‍റെ കാരണം അന്വേഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
English Summary:
Pilot Dies after Small Plane Crashes on Highway in Netherland
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.