മയോയിൽ വാഹനാപകടം: മലയാളി നഴ്സിന് ദാരുണാന്ത്യം ; 6 പേര്‍ക്ക് പരുക്ക്
Mail This Article
×
ഡബ്ലിൻ ∙ അയര്‍ലൻഡില്‍ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്കോമണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്നു.
മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ പരുക്കുകളോടെ മേയോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. എല്ലാവരും ആശുപത്രിയില്‍ തുടരുന്നു. കിൽഡെയറിലെ നേസിനടുത്ത് കില്ലിലാണ് ലിസിയുടെ കുടുംബം താമസിക്കുന്നത്. മകൻ: എഡ്വിൻ, മകൾ: ദിവ്യ, മരുമകൾ: രാഖി.
വാർത്ത : റോണി കുരിശിങ്കൽപറമ്പിൽ
English Summary:
Malayalee Nurse Killed in Mayo Car Crash
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.