ADVERTISEMENT

മാഞ്ചസ്റ്റർ ∙ ഉമ്മൻ ചാണ്ടിയുടെ ദീപ്ത ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു ഒഐസിസി (യു കെ) നോർത്ത് വെസ്റ്റ് റീജൻ മാഞ്ചസ്റ്ററിലെ ക്രംസാൽ സെന്റ്. ആൻസ് പാരിഷ് ഹാളിൽ 'നീതിമാന്റെ ഓർമകൾക്ക് പ്രണാമം' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാരനിർഭരമായി. 

മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റികളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന സുമനസുകളും അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചു.

oicc-uk-organized-oommen-chandy-commemoration-3
ഒഐസിസി യുകെ സംഘടിപ്പിച്ച ഉമ്മൻ‌ ചാണ്ടി അനുസ്മരണം
oicc-uk-organized-oommen-chandy-commemoration-2
ഒഐസിസി യുകെ സംഘടിപ്പിച്ച ഉമ്മൻ‌ ചാണ്ടി അനുസ്മരണം
oicc-uk-organized-oommen-chandy-commemoration-1
ഒഐസിസി യുകെ സംഘടിപ്പിച്ച ഉമ്മൻ‌ ചാണ്ടി അനുസ്മരണം
oicc-uk-organized-oommen-chandy-commemoration-3
oicc-uk-organized-oommen-chandy-commemoration-2
oicc-uk-organized-oommen-chandy-commemoration-1

ഒഐസിസി (യുകെ) വർക്കിങ് പ്രസിഡന്റ്  ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഒഐസിസി നോർത്ത് വെസ്റ്റ് റീജൻ പ്രസിഡന്റ്‌   സോണി ചാക്കോ അധ്യക്ഷത വഹിച്ചു.  റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. 

ഒഐസിസി നോർത്ത് വെസ്റ്റ് റീജിൻ സെക്രട്ടറി  പുഷ്പരാജൻ,  ഷാജി ഐപ്പ്, ബേബി ലൂക്കോസ്,  ജിതിൻ തുടങ്ങിയവരും അനുസ്മരണ സന്ദേശങ്ങൾ നൽകി. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ കോർത്തിണക്കി ഒരുക്കിയ ഗാനാർച്ചനയോടെ അനുസ്മരണ സമ്മേളനം സമാപിച്ചു.

English Summary:

OICC UK organized Oommen Chandy commemoration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com