2040 ലെ ഒളിംപിക്സ് ബിഡിനൊരുങ്ങി ജര്‍മനി
Mail This Article
ബര്‍ലിന്‍ ∙ 2040 ലെ ഒളിംപിക്സ് ബിഡിനൊരുങ്ങി ജര്‍മനി. 2040ലെ ഒളിംപിക്സ് ബിഡിന് പാരിസ് പ്രചോദനമാകുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു.
ലേലത്തിന്റെ ചെലവിനായി മൊത്തം 6.95 മില്യൻ യൂറോ (7.53 മില്യൻ ഡോളര്‍) സംഭാവന ചെയ്യാന്‍ തയാറാണെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് അറിയിച്ചു. കഴിഞ്ഞയാഴ്ച, ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്സര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇത് 2040 സമ്മര്‍ ഒളിംപിക്സ്, പാരാലിംപിക് ഗെയിമുകള്‍ക്കായി ലേലം വിളിക്കാനുള്ള ജര്‍മനിയുടെ ഉദ്ദേശ്യത്തെ ഔദ്യോഗികമായി അറിയിച്ചു.
ജര്‍മ്മന്‍ ഒളിംപിക്സ് കമ്മിറ്റി ബര്‍ലിന്‍, ഹാംബര്‍ഗ്, ഡ്യൂസല്‍ഡോര്‍ഫ്, മ്യൂണിക്ക്, ലൈപ്സിഷ് എന്നീ നഗരങ്ങളുമായും ബവേറിയ, നോര്‍ത്ത് റൈന്‍ - വെസ്ററ്ഫാലിയ എന്നീ സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. 2024 അവസാനത്തോടെ ബിഡ് അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1972 സെപ്റ്റംബറില്‍ ജർമനി ഒളിംപിക്സിന് ആതിഥേയത്വം വഹിച്ചിരുന്നു. അന്ന് 9 ഇസ്രായേലി കായിക താരങ്ങളെയും പരിശീലകരെയും ഒളിംപിക് വില്ലേജില്‍ പലസ്തീനിയന്‍ തീവ്രവാദി സംഘടനയായ ബ്ലാക്ക് കൂട്ടക്കൊല ചെയ്തത് ലോകം മറന്നിട്ടില്ല.
പരിസ് ഒളിംപിക്സിൽ വെള്ളിയാഴ്ച 12 സ്വര്‍ണം ഉള്‍പ്പെടെ (വെള്ളി 9, വെങ്കലം 8) മൊത്തം 29 മെഡലുകള്‍ നേടിയ ജർമനി മെഡല്‍ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. കഴിഞ്ഞ 28 വര്‍ഷത്തിനിടെയിലെ ഒളിംപിക്സ് ചരിത്രം ഭേദിച്ച് ജര്‍മനി വനിതാ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടി.