ബ്രിട്ടനിൽ 11 വയസ്സുകാരിയെ എട്ട് തവണ കുത്തി പരുക്കേല്‍പ്പിച്ചു; പ്രതി പിടിയിൽ
Mail This Article
ലെസ്റ്റർ ∙ ബ്രിട്ടനിലെ ലെസ്റ്റര്‍ സ്‌ക്വയറില്‍ 11 വയസ്സുകാരിയെ എട്ട് തവണ കുത്തി പരുക്കേല്‍പ്പിച്ചു. ഇയോന്‍ പിന്താരുവാണ് (32) പ്രതി. റുമനേിയൻ പൗരനായ പ്രതിക്ക് സ്ഥിര മേല്‍വിലാസമില്ലെന്നാണ് സൂചന.
പെൺകുട്ടിയുടെ പരുക്ക് ഗുരുതരമാണ്. വിനോദ സഞ്ചരത്തിന് ലെസ്റ്ററിൽ പെൺകുട്ടിയും അമ്മയും എത്തിയത്. ഇവരുടെ മുന്നിലേക്ക് കത്തിയുമായി ചാടി വീഴുകയായിരുന്നു പ്രതി. പ്രതിയെ പൊലീസ് പിടികൂടി വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. സെപ്റ്റംബറില്‍ പ്രതിയെ ഓള്‍ഡ് ബെയ്ലിയില്‍ ഹാജരാക്കും. പെൺകുട്ടിയുടെ കുടുംബത്തിന് പ്രതിയെ അറിയില്ലെന്നാണ് പൊലീസ് പറഞ്ഞത്.
പെൺകുട്ടിയുടെ അമ്മയായ 34 കാരിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ മകളുടെ മുറിവുകളിൽ നിന്നുള്ള രക്തം സ്വന്തം മുറിവുകളായി തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
അക്രമത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പെൺകുട്ടിയുടെ ഒപ്പം ഉണ്ടായിരുന്നവരെയും കുത്താൻ ശ്രമിച്ച അക്രമിയെ തടഞ്ഞത് സംഭവ സ്ഥലത്തെ ഒരു സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാ ഗാര്‍ഡാണ്. ധൈര്യപൂര്‍വ്വമുള്ള സുരക്ഷാ ഗാർഡിന്റെ ഇടപെടലിനെ പൊലീസ് അഭിനന്ദിച്ചു. സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി സൂചിപ്പിക്കുന്ന വിഷയങ്ങളൊന്നും കണ്ടെത്താന്‍ നിലവില്‍ സാധിച്ചിട്ടില്ലന്ന് പൊലീസ് അറിയിച്ചു.