ADVERTISEMENT

ബര്‍ലിന്‍/തിരുവനന്തപുരം ∙ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ്  പ്രഫഷനലുകള്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റജിസ്ട്രേഷൻ ആരംഭിച്ചു.

നഴ്സിങില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബിഎസ്സി വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് റജിസ്റ്റര്‍ ചെയ്യാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. നിലവില്‍ ജര്‍മനി (ട്രിപ്പിള്‍ വിന്‍), യുകെ (ഇംഗ്ലണ്ട്, വെയില്‍സ്),  കാനഡ (ന്യൂ ഫോണ്ട്ലന്‍ഡ് ലാബ്ര‍ഡോര്‍ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈത്ത് എന്നിവിടങ്ങളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകള്‍. 

Image Credits: Norka Roots.
Image Credits: Norka Roots.

www.norkaroots.org, www.nifl.norkaroots.org  എന്നീ വെബ്സൈറ്റുകള്‍ വഴി ബയോഡേറ്റയും മറ്റ് വിവരങ്ങളും നല്‍കി റജിസ്റ്റര്‍ ചെയ്യാം. ജോലി ചെയ്യാന്‍ താല്‍പര്യമുളള രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാം. അധിക ഭാഷായോഗ്യതകള്‍, മറ്റ് യോഗ്യതകള്‍ എന്നിവ നല്‍കാനും സംവിധാനമുണ്ട്. 

English Summary:

Norka Roots started registration for nursing professionals to go abroad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com