ADVERTISEMENT

എസെക്‌സ്∙ വളർത്തു നായയുടെ ആക്രമണത്തിൽ യുവതി മരിച്ചു. ബ്രിട്ടനിലെ എസെക്‌സിൽ  സൗത്ത്‌ഹെൻഡിലുള്ള ഫ്ലാറ്റിൽ വച്ചാണ് വളർത്തു നായയുടെ ആക്രമണത്തിന് യുവതി ഇരയായത്. മിഷേൽ ഹെംപ്‌സ്റ്റെഡ് (34) എന്ന യുവതിയാണ് നായയുടെ ആക്രമണത്തിൽ മരിച്ചത്.  ജൂലൈ 29-നായിരുന്നു സംഭവം. 

ബുൾമാസ്റ്റിഫ് ഇനത്തിൽപ്പെട്ട നായയാണ് മിഷേലിനെ ആക്രമിച്ചത്. ഈ ആക്രമണത്തിൽ യുവതിയുടെ ഇടതു കയ്യക്ക് പരുക്കേറ്റു. നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനാു യുവതി ബാൽക്കണിയുടെ റെയിലിങ്ങിൽ കയറി. ഇവിടെ നിന്ന് താഴേക്ക് വീണ് പരുക്കേറ്റ ഇവരെ പാരാമെഡിക്ക് സംഘം സ്ഥലത്ത് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

 പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്ലാറ്റിൽ ഉണ്ടായിരുന്ന രണ്ട് നായ്ക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബുൾമാസ്റ്റിഫിന് പുറമെ പോമറേനിയൻ ഇനത്തിൽപ്പെട്ട നായയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇടതു കയ്യിലെ പ്രധാന ധമനി ഛേദിക്കപ്പെട്ടതാണ് മരണ കാരണമെന്ന് കണ്ടെത്തി. ജൂൺ 4 നാണ്  മിഷേൽ ഹെംപ്‌സ്റ്റെഡിന്‍റെ മകൾ മരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com