ADVERTISEMENT

ഏഥന്‍സ് ∙ ഗ്രീസ് തലസ്ഥാനമായ ഏഥന്‍സിന് സമീപം പെന്‍റെലിയില്‍ കാട്ടു തീ ആളിപ്പടരുന്നു. നിയന്ത്രണ വിധേയമല്ലാത്ത രീതിയിലാണ് തീ ആളിപ്പടരുന്നത്. ആയിരക്കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. നിരവധി വീടുകള്‍ കത്തിനശിച്ചു. തീയണക്കാനുള്ള തീവ്ര ശ്രമം നടക്കുകയാണ്. വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ഏഥന്‍സിലേക്ക് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇറ്റലി, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, റൊമേനിയ എന്നീ രാജ്യങ്ങളാണ് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. 650 അഗ്നിരക്ഷാ പ്രവര്‍ത്തകരും 200ലേറെ അഗ്നിരക്ഷാ വാഹനങ്ങളും പന്ത്രണ്ടിലേറെ ഏരിയല്‍ ഫയര്‍ ഫൈറ്റേഴ്സും ശ്രമിച്ചിട്ടും  തീ നിയന്ത്രണ വിധേയമാക്കാനാവുന്നില്ല.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഗ്രീസില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചത്. ഉഷ്ണ തരംഗം ശക്തമാവുന്നതിനിടയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുകയായിരുന്നു. കഴിഞ്ഞ വർഷം 20 ലേറെ പേരും 2018 ല്‍ നൂറിലേറെ പേരും കാട്ടുതീയില്‍ കൊല്ലപ്പെട്ടിരുന്നു.

English Summary:

Huge Wildfire Rages on Outskirts of Greece

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com