സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മാൾട്ട ഒഐസിസി
Mail This Article
മാൾട്ട∙ ഒഐസിസി മാൾട്ട നാഷനൽ കമ്മിറ്റി പ്രസിഡന്റ് വിഷ്ണു ടിജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എംഎസ്ഐഡിഎ മേയർ ചാൾസ് സെൽവാഗിയും മുൻ മേയർ മാർഗരറ്റ് ബാൾഡാച്ചിനോ സെഫൈയും ചേർന്ന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഫൗണ്ടേഷന്റെ പ്രവർത്തനത്തെ പ്രശംസിച്ച് മാൾട്ടയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ സഹായസഹകരണങ്ങൾ നൽകാൻ ലോക്കൽ കൗൺസിൽ നേതാക്കളോട് അഭ്യർഥിച്ചു.
ഒഐസിസി മാൾട്ടയുടെ നേതൃത്വത്തിൽ ശേഖരിച്ച വയനാട് റിലീഫ് ഫണ്ട് വെൽഫെയർ കമ്മിറ്റി കൺവീനർമാരായ ശശി ചന്ദ്രശേഖരനും നീതു മാത്യുവും നാഷനൽ കമ്മിറ്റിയെ ഏൽപ്പിച്ചു. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള മെമ്മോറാണ്ടം എംഎൽഎയ്ക്ക് കൈമാറി.
വിവിധ ചർച്ച് കമ്മ്യൂണിറ്റികളിലെയും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളിലെയും പ്രതിനിധികൾ പങ്കെടുത്ത് ആശംസകൾ നേർന്നു. ഒഐസിസി മാൾട്ടയുടെ നേതാക്കളായ സിബിൻ ടി വർഗീസ്, ശറോഷ് ബാബു, ആൽഫി ആൻഡ്രൂസ്, ശാജി ശശിധരൻ, റോബിൻ ഇടിക്കുള, ജിബു വർഗീസ്, റോമി തോമസ്, ടിനു വർഗീസ്, ജിസ്മോൻ, ജിബി ജോയി, ജോസി ടി സെബാസ്റ്റ്യൻ, ഡാലിയ നവീൻ, അനു അലക്സ്, സിനു കുരിയാക്കോസ്, നവീൻ ക്ലമന്റ്, ബിജോ തോമസ്, അബ്രഹാം, ഹരി ഗോവിന്ദ് എന്നിവർ നേതൃത്വം നൽകി.