നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞു വീണു മരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശിനി
Mail This Article
×
ലണ്ടൻ/കോട്ടയം ∙ നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞു വീണു മരിച്ചു. വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്‌സായിരുന്ന സോണിയ സാറ ഐപ്പ് ( 39) ആണ് ആകസ്മികമായി വിടപറഞ്ഞത്.
കോട്ടയം ചിങ്ങവനം സ്വദേശിനിയാണ്. ചിങ്ങവനം വലിയപറമ്പിൽ അനിൽ ചെറിയാനാണ് ഭർത്താവ്. കാലിന്റെ സർജറി സംബന്ധമായി 10 ദിവസം മുൻപാണ് നാട്ടിൽ പോയിരുന്നത്. സർജറിക്ക് ശേഷം യുകെയിലേക്ക് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് എത്തിയത്. തുടർന്ന് ഒരുമണിക്കൂറിന് ശേഷം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. ലിയ, ലൂയിസ് എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട്.
English Summary:
Malayali Nurse Died in UK
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.