ADVERTISEMENT

ലണ്ടൻ ∙ പ്രവാസ ജീവിതത്തിൽ പുതിയ തലമുറയിലേക്ക് മാതൃഭാഷ പകർന്നു കൊടുക്കുവാൻ കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 2020 ൽ സ്ഥാപിതമായ മയിൽ‌പ്പീലി മലയാളം സ്‌കൂളിന്റെ 2024-25 ബാച്ചിലേക്കുള്ള അഡ്മിഷൻ അടുത്ത ആഴ്ച വരെ മാത്രം.

സെപ്റ്റംബർ 8ന് പഠനോത്സാവത്തോട് കൂടെ പുതിയ വർഷത്തിന്റെ ക്ലാസുകൾ ആരംഭിക്കും. എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ച രാവിലെ 9.30 മുതൽ ഒരു മണിക്കൂർ ദൈർഖ്യമുള്ള ക്ലാസുകളിൽ മലയാളത്തിനൊപ്പം നമ്മുടെ നാടിനെപറ്റിയുള്ള അവബോധവും കുട്ടികൾക്ക് ലഭിക്കുന്നു.

ഭാഷാ പ്രാവീണ്യം അധിഷ്ഠിതമാക്കി മൂന്നു തലങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്. അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കും റജിസ്റ്റർ ചെയ്യാം. യുകെയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ നടത്തുന്ന ക്ലാസുകൾ വിദേശത്ത് വളരുന്ന കുട്ടികളുടെ അഭിരുചിക്കനുസരിച്ച് തയാറാക്കിയ പാഠ്യപദ്ധതി പിന്തുടരുന്നു.

മലയാളം മിഷന്റെ കണിക്കൊന്ന, സൂര്യകാന്തി തുടങ്ങിയ പാഠ്യപദ്ധതികളും വർഷാന്ത്യ പരീക്ഷയും നടത്തിവരുന്നു. ഒരു മാസം £1 മാത്രം എന്ന കണക്കിൽ വര്ഷം £12 മാത്രമാണ് വിദ്യാർഥികളിൽ നിന്നും ഫീസ് ഈടാക്കുന്നത്. താല്പര്യമുള്ളവർ മയിൽപ്പീലി സ്‌കൂൾ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യുക: https://www.mayilpeelimalayalamschool.co.uk/register-for-online-malayalam-class

English Summary:

UK Malayalam Mission Mayilpeeli School Online Classes 2024-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com