നരേന്ദ്ര മോദി പോളണ്ടിൽ; മൊറാര്‍ജി ദേശായിക്കു ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
Mail This Article
വാഴ്സ ∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദര്‍ശനത്തിനായി പോളണ്ടിലെത്തി. വാഴ്സയില്‍ മോദി വിമാനമിറങ്ങിയപ്പോള്‍, 45 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പോളണ്ട് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായി അദ്ദേഹം. മൊറാര്‍ജി ദേശായിയാണ് ഇതിനു മുന്‍പ് പോളണ്ടിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി. 1979ലായിരുന്നു അത്.
പോളണ്ട് ഉപവിദേശകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് വാഴ്സ വിമാനത്താവളത്തില്‍ മോദിക്ക് നല്‍കിയത്. ഇന്ത്യ പോളണ്ടുമായി നയതന്ത്രബന്ധം സ്ഥാപിച്ച് 70 വര്‍ഷം തികയുന്ന വേളയിലാണ് മോദിയുടെ സന്ദര്‍ശനം. സാമ്പത്തിക, നയതന്ത്ര സഹകരണം ശക്തമാക്കുക എന്നതാണ് ഇപ്പോഴത്തെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
വാഴ്സയിൽ മോദി കുട്ടികളുമായി സംവദിച്ചു. ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ചയും നടത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി ട്രെയിൻ മാർഗം വെള്ളിയാഴ്ച യുക്രെയ്നിലേക്ക് പോകും.