ADVERTISEMENT

ബര്‍ലിന്‍ ∙  ജര്‍മനിയില്‍ ആഘോഷ പരിപാടിക്കിടെ കത്തി ആക്രമണം. സംഭവത്തിൽ മൂന്നു പേര്‍ മരിച്ചു. പടിഞ്ഞാറന്‍ സംസ്ഥാനമായ  നോര്‍ത്ത് റൈൻ-വെസ്റ്റ്ഫേലിയിലെ സോളിംഗന്‍ നഗരത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് അക്രമമുണ്ടായത്. ആക്രമണത്തില്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ആണ് മരിച്ചത്. എട്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്, ഇവരിൽ അഞ്ച് പേര്‍ ഗുരുതരാവസ്ഥയിലാണെന്ന് ഡ്യൂസെൽഡോർഫിലെ പൊലീസ് അറിയിച്ചു. 

നഗരം രൂപീകരിച്ചിട്ട് 640 വര്‍ഷം തികഞ്ഞതിന്റെ ആഘോഷപരിപാടികള്‍ക്കിടെയായിരുന്നു സംഭവം. അക്രമത്തിന് ശേഷം സംഭവസ്ഥലത്ത് നിന്നും  രക്ഷപ്പെട്ട പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്. നഗരത്തിലുടനീളം ജാഗ്രതാ നിര്‍ദ്ദേശം പൊലീസ് നൽകിയിട്ടുണ്ട്.  

അക്രമത്തിൽ സോളിംഗന്‍ മേയര്‍ ടിം കുര്‍സ്ബാഹ് അനുശോചനം അറിയിച്ചു. 1,60,000 പേർ താമസിക്കുന്ന നഗരമാണ് സോളിംഗന്‍. ജര്‍മനിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈൻ- വെസ്റ്റ്ഫേലിയയിലെ വലിയ നഗരങ്ങളായ കൊളോണിനും ഡ്യൂസെൽഡോർഫിനും ഇടയിലായാണ് നഗരം സ്ഥിതി ചെയ്യുന്നത്.

English Summary:

Three people were killed and eight others injured in a knife attack in the western German city of Solingen.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com