ADVERTISEMENT

കോട്ടയം ∙ മാരത്തൺ ജയിച്ചു യുകെയിൽ എംപിയായി! തമാശയ്ക്ക് പറയുകയാണെങ്കിലും ബ്രിട്ടനിൽ പാർലമെന്റ് അംഗമായ ആദ്യ മലയാളി സോജൻ ജോസഫിന് പറയാൻ അങ്ങനൊരു കഥയുണ്ട്. മാരത്തൺ പകർന്നു നൽകിയ ആത്മവിശ്വാസമാണു തന്റെ ജീവിതത്തിന്റെ കുതിപ്പ് എന്നു സോജൻ പറയുന്നു. 

അക്കഥ ഇങ്ങനെ: 2001ൽ യുകെയിൽ എത്തിയതാണു സോജൻ ജോസഫ്.  2008 ഓടെ ജീവിതശൈലി പ്രശ്നങ്ങൾ കണ്ടു തുടങ്ങി. തുടർന്നു ഡോക്ടറാണ് ഓട്ടത്തിലേക്ക് തിരിച്ചു വിട്ടത്. രണ്ടു വർഷത്തെ നിരന്തര കഠിന പരിശ്രമത്തിൽ 10 കിലോമീറ്റർ മാരത്തൺ ഓടി പൂർത്തിയാക്കി. എന്നാൽ ബ്രിട്ടനിലുള്ള ഭാര്യാ സഹോദരൻ ലണ്ടൻ മാരത്തൺ ഓടി പൂർത്തിയാക്കാമോ എന്നു കളിയായി പറഞ്ഞത് വാശി ഉണർത്തി. 

first-malayali-mp-in-britain-sojan-joseph-uk-country-of-opportunities-manorama-office
കോട്ടയം മലയാള മനോരമ ഓഫിസിലെത്തിയ ബ്രിട്ടനിലെ എംപി സോജൻ ജോസഫിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു സ്വീകരിക്കുന്നു. ചിത്രം: റസൽ ഷാഹുൽ. മനോരമ
first-malayali-mp-in-britain-sojan-joseph-uk-country-of-opportunities-manorama-office
കോട്ടയം മലയാള മനോരമ ഓഫിസിലെത്തിയ ബ്രിട്ടനിലെ എംപി സോജൻ ജോസഫിനെ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, ചീഫ് റസിഡന്റ് എഡിറ്റർ ഹർഷ മാത്യു എന്നിവർ ചേർന്നു സ്വീകരിക്കുന്നു. ചിത്രം: റസൽ ഷാഹുൽ. മനോരമ

2014ൽ ലണ്ടൻ മാരത്തൺ വിജയകരമായി പൂർത്തിയാക്കി. തുടർന്നു പാരിസ് ഉൾപ്പെടെ ഒൻപത് രാജ്യാന്തര മാരത്തണുകൾ പൂർത്തിയാക്കി. അഭിമാനത്തോടെയാണ് ആ മെഡലുകൾ കാണുന്നത്. അതോടെ ശ്രമിച്ചാൽ എന്തും നടക്കുമെന്ന ആത്മവിശ്വാസം ലഭിച്ചു. ബ്രിട്ടിഷ് തിര‍ഞ്ഞെടുപ്പിൽ അടക്കം ഈ ആത്മവിശ്വാസം തുണയായി– സോജൻ പറയുന്നു. 

first-malayali-mp-in-britain-sojan-joseph-uk-country-of-opportunities-manorama-office
ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് കോട്ടയം മലയാള മനോരമ ഓഫിസിൽ എത്തിയപ്പോൾ. ചിത്രം: റസൽ ഷാഹുൽ. മനോരമ

∙ പൂന്തോട്ടത്തിന്റെ പ്രതിനിധി 
ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റിലെ ആഷ്ഫഡ് മണ്ഡലത്തിൽ നിന്നാണു സോജൻ തിരഞ്ഞെടുക്കപ്പെട്ടത്. തെരേസ മേ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന ഡാമിയൻ ഗ്രീനിനെയാണു സോജൻ പരാജയപ്പെടുത്തിയത്. കോട്ടയം കൈപ്പുഴ ഓണംതുരുത്ത് ചാമക്കാല (ആഞ്ഞേൽ) വീട്ടിൽ സോജൻ കെന്റ് ആൻഡ് മെഡ്വേ എൻഎച്ച്എസ് ട്രസ്റ്റിലെ മെന്റൽ ഹെൽത്ത് ഡിവിഷനിൽ ഹെഡ് ഓഫ് നഴ്സിങ് ചുമതലയുള്ള ഡയറക്ടറാണ്. 

first-malayali-mp-in-britain-sojan-joseph-uk-country-of-opportunities-manorama-office
ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് കോട്ടയം മലയാള മനോരമ ഓഫിസിൽ എത്തിയപ്പോൾ. ചിത്രം: റസൽ ഷാഹുൽ. മനോരമ

അരിസ്ട്രോക്കാറ്റിക് മണ്ഡലം എന്നു പേരുള്ള ആഷ്ഫഡിൽ കഠിനാധ്വാനം ചെയ്താണു വിജയിച്ചതെന്നു സോജൻ പറയുന്നു. ഡിബേറ്റുകൾ വഴിയും മുന്നേറി. ബ്രിട്ടനിൽ എത്തിയതു മുതൽ അവരോടു ചേർന്നു പ്രവർത്തിക്കാനാണു ശ്രമിച്ചത്. യുകെ അവസരങ്ങൾ നൽകുന്ന രാജ്യമാണ്. ബ്രിട്ടനിൽ എത്തിയാൽ ആ രാജ്യത്തുള്ളവരുമായി സമന്വയമുണ്ടാകണം. ലണ്ടൻ ബ്രിജിൽ മുണ്ടുടുത്ത് നിൽക്കുന്ന ചിത്രം കാണാൻ ഭംഗിയുണ്ടാകും. എന്നാൽ അവിടുത്തുകാരിൽ സൃഷ്ടിക്കുന്ന ആഘാതം വലുതാണ്. എത്തുന്നവരെ ചേർത്തു പിടിക്കുന്ന രാജ്യമാണു ബ്രിട്ടൻ. 

first-malayali-mp-in-britain-sojan-joseph-uk-country-of-opportunities-manorama-office
ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് കോട്ടയം മലയാള മനോരമ ഓഫിസിൽ എത്തിയപ്പോൾ. ചിത്രം: റസൽ ഷാഹുൽ. മനോരമ

∙ ഡിബേറ്റ് ബഹളമല്ല 
വളരെയധികം പരിഷ്കൃത സമൂഹമാണു ബ്രിട്ടനിലേത്. നമ്മുടെ നാട്ടിലെ ചർച്ചകൾ പോലെയല്ല അവിടുത്തെ ഡിബേറ്റുകൾ. ബഹളമോ ജയിക്കാനുള്ള വാശിയോ അല്ല. അവരവരുടെ പോയിന്റുകൾ അവതരിപ്പിക്കുകയാണു ചെയ്യുന്നത്. മറ്റൊരാളുടെ പോയിന്റ് ഖണ്ഡിക്കാനുള്ള വാശിയല്ല ഇതിൽ കാണുന്നത്. സ്വന്തം ഭാഗം വ്യക്തമാക്കുകയാണു ചെയ്യുന്നത്. ഇതിൽ തീരുമാനം ജനങ്ങൾ ആണ് എടുക്കുന്നത്. 

first-malayali-mp-in-britain-sojan-joseph-uk-country-of-opportunities-manorama-office
ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് കോട്ടയം മലയാള മനോരമ ഓഫിസിൽ എത്തിയപ്പോൾ. ചിത്രം: റസൽ ഷാഹുൽ. മനോരമ

∙ മലയാളി ആദ്യ ചോയ്സ് 
2000 മുതൽ മലയാളികൾ ബ്രിട്ടനിലേക്ക് നഴ്സിങ് ജോലിക്കായി കുടിയേറിയിട്ടുണ്ട്. അവരുടെ കഠിനാധ്വാനം മലയാളികൾക്കു നല്ലപേരാണു സമ്മാനിച്ചത്. അതുവഴി നഴ്സിങ് ജോലിക്ക് ആളെ ആവശ്യം വരുമ്പോൾ മലയാളികളെ തേടുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ നല്ല പേരിനു മങ്ങലേറ്റിരിക്കുന്നു.

first-malayali-mp-in-britain-sojan-joseph-uk-country-of-opportunities-manorama-office
ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് കോട്ടയം മലയാള മനോരമ ഓഫിസിൽ എത്തിയപ്പോൾ. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത്‌ മാമ്മൻ മാത്യു, മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു എന്നിവർ സമീപം. ചിത്രം: റസൽ ഷാഹുൽ. മനോരമ

നിയമപരമല്ലാത്ത കുടിയേറ്റം തിരഞ്ഞെടുപ്പിലെ വലിയ ചർച്ചയായിരുന്നു. വലിയ ആശയങ്കയോടെയാണു ഇതിനെ ബ്രിട്ടൻ കാണുന്നത്. എന്നാൽ നിയമപരമായി ബ്രിട്ടനിലേക്ക് എത്തുന്നവർക്ക് ഇനിയും അവസരങ്ങൾ ഏറെയുണ്ട്. കുറുക്കുവഴികൾ തേടാതെ നിയമപരമായ മാർഗത്തിലൂടെ ബ്രിട്ടനിലേക്ക് എത്തണം. കുറുക്കു വഴികൾ തേടുന്നതു കുഴപ്പങ്ങൾ സൃഷ്ടിക്കും.  

first-malayali-mp-in-britain-sojan-joseph-uk-country-of-opportunities-manorama-office
ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് കോട്ടയം മലയാള മനോരമ ഓഫിസിൽ എത്തിയപ്പോൾ. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർ സമീപം. ചിത്രം: റസൽ ഷാഹുൽ. മനോരമ

∙ എൻഎച്ച്എസ് പുനഃസ്ഥാപിക്കും 
കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിൽ ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥ ആകെ തകർന്നെന്നും സോജൻ ജോസഫ് പറഞ്ഞു. നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) പ്രശ്നങ്ങളുണ്ടായി. ആരോഗ്യ പ്രവർത്തകർക്ക് ഇൻസെന്റീവുകൾ മുടങ്ങി. പല മേഖലകളിലും സമരങ്ങൾ നടന്നു. എൻഎച്ച്എസ് പുനഃസ്ഥാപിക്കുകയാണു ലേബർ ഗവൺമെന്റിന്റെ ലക്ഷ്യം. സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമിടുന്നു.

first-malayali-mp-in-britain-sojan-joseph-uk-country-of-opportunities-manorama-office
ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് കോട്ടയം മലയാള മനോരമ ഓഫിസിൽ എത്തിയപ്പോൾ. ചിത്രം: റസൽ ഷാഹുൽ. മനോരമ

∙ കമലയ്ക്ക് പിന്തുണ
യുഎസ് തിരഞ്ഞെടുപ്പിൽ കമല ഹാരിസ് വിജയിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഡോണൾഡ് ട്രംപ് വിജയിക്കുന്നതിൽ താൽപര്യമില്ല. കമല ഹാരിസ് നല്ല പിന്തുണ നേടി മുന്നേറുന്നുണ്ടെന്നും സോജൻ പറഞ്ഞു.

English Summary:

First Malayali MP in Britain, Sojan Joseph, at Manorama Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com