ADVERTISEMENT

ബര്‍ലിന്‍ ∙ ജർമനിയിലെ പ്രമുഖ എയർലൈൻ കമ്പനിയായ ഡിസ്കവർ എയർലൈൻസിൽ പൈലറ്റുമാരും ക്യാബിൻ ക്രൂവും നാല് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. ഈ പണിമുടക്ക് ജർമൻ യാത്രക്കാരുടെ യാത്രാ പദ്ധതികൾക്ക് വലിയ തോതിൽ തടസ്സം സൃഷ്ടിക്കും.

പൈലറ്റുമാരെയും ക്യാബിൻ ക്രൂ അംഗങ്ങളെയും പ്രതിനിധീകരിക്കുന്ന യൂണിയനുകളും ലുഫ്താൻസ സബ്സിഡിയറിയായ ഡിസ്കവറിലും കൂട്ടായ വിലപേശൽ തർക്കത്തിലേർപ്പെട്ടിരിക്കുകയാണ്. വേതനവും ആനുകൂല്യങ്ങളും സംബന്ധിച്ച തർക്കമാണ് പണിമുടക്കിന് പ്രധാന കാരണം.

ഓഗസ്റ്റ് 27  മുതൽ ഓഗസ്റ്റ് 30 വരെ നാല് ദിവസമാണ് പണിമുടക്ക് നടക്കുന്നത്. ഈ കാലയളവിൽ മ്യൂണിക്കിൽ നിന്നും ഫ്രാങ്ക്ഫർട്ടിൽ നിന്നും യൂറോപ്പിലെയും വിദേശത്തെയും അവധിക്കാല കേന്ദ്രങ്ങളിലേക്ക് 27 വിമാനങ്ങൾ എയർലൈൻ പ്രവർത്തിപ്പിക്കുന്നത് തടസ്സപ്പെടും.

English Summary:

Four-Day Strike by Discover Airlines Pilots and Flight Attendants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com