ADVERTISEMENT

ബര്‍ലിന്‍∙ യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ ബുധനാഴ്ച ജർമനിയിലെത്തി, ഏഴാഴ്ച മുൻപ് അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്.  ജർമന്‍ പ്രസിഡന്‍റ് ഫ്രാങ്ക്വാള്‍ട്ടര്‍ സ്റെറയ്ന്‍മെയര്‍, ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായുള്ള ചര്‍ച്ചകള്‍ക്ക് മുമ്പ് സ്റ്റാമെറിനെ സ്വാഗതം ചെയ്തു. ബര്‍ലിനില്‍ സൈനിക ബഹുമതികളോടെയായിരുന്നു സ്വീകരണം.

സ്റ്റാമെര്‍ പ്രധാനമന്ത്രിയായതിന് ശേഷം ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈ ആദ്യം വാഷിങ്‌ടനിൽ നടന്ന നാറ്റോ ഉച്ചകോടിയിലും ഇംഗ്ലണ്ടില്‍ നടന്ന യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റി ഉച്ചകോടിയിലും ഇരുവരും പങ്കെടുത്തു.

ജൂലൈ 4ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്റ്റാമെറുടെ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് പ്രധാനമന്ത്രിയാവുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ മാസം യുകെയിലുണ്ടായ കലാപ ശേഷമാണ് സ്റ്റാമെറിന്‍റെ സന്ദര്‍ശനം.ഇയു, ജർമനി എന്നിവയുമായുള്ള യുകെയുടെ ബന്ധം പുനര്‍നിര്‍മിക്കുകയാണ് സന്ദര്‍ശന ലക്ഷ്യം.

യുകെ ഔപചാരികമായി 2020ല്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടത്. പക്ഷേ അത് ഇപ്പോഴും നാറ്റോ,  ജി20 ഗ്രൂപ്പ് എന്നിവയില്‍ അംഗമായി തുടരുന്നു. ജർമനിയുമായി സുരക്ഷാ, പ്രതിരോധ ഉടമ്പടി തേടുമെന്നും ലേബര്‍ പാര്‍ട്ടി അറിയിച്ചു. ഈ കരാര്‍ ഫ്രാന്‍സുമായുള്ള ‘ലങ്കാസ്റ്റർ ഹൗസ്’ ഉടമ്പടിക്ക് സമാനമായിരിക്കും.

English Summary:

Starmer, Scholz seek reset in British-EU ties with bilateral treaty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com