ADVERTISEMENT

മെൽബൺ∙ രാജ്യ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ലൈംഗികാതിക്രമക്കേസുകളിൽ ഒന്നിൽ  29 വയസ്സുകാരന് 17 വർഷത്തെ തടവ് ശിക്ഷ. ഓസ്‌ട്രേലിയക്കാരനായ മുഹമ്മദ് സൈൻ ഉൽ ആബിദീൻ റഷീദാണ് കേസിൽ ശിക്ഷക്കപ്പെട്ടത്. ഇയാൾ  നൂറുകണക്കിന് പെൺകുട്ടികളെ ഓൺലൈനിൽ ബ്ലാക്ക് മെയിൽ ചെയ്തതായിട്ടാണ് കേസ്. ഇവരിൽ പലരും പ്രായപൂർത്തിയാകാത്തവരായിരുന്നുവെന്ന്  ബിബിസി റിപ്പോർട്ട് ചെയ്തു.

പ്രശസ്തനായ കൗമാരക്കാരനായ ഒരാളുടെ പേരിലാണ് സമൂഹ മാധ്യമത്തിലൂടെ പെൺകുട്ടികളെ പ്രതി പരിചയപ്പെട്ടിരുന്നത്. ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനു മുൻപ് പ്രതി ഇരകളിൽ വിശ്വാസം വളർത്തും. പിന്നീട് അവരുടെ സ്വകാര്യ ദൃശ്യങ്ങൾ തന്ത്രപരമായി ശേഖരിക്കും. അതിന് ശേഷം ഇവ പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായിട്ടാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. 

ലോകമെമ്പാടുമുള്ള 250-ലധികം പേർ മുഹമ്മദ് സൈൻ ഉൽ ആബിദീൻ റഷീദിന്‍റെ കെണിയിൽ വീണു. ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസും വെസ്റ്റേൺ ഓസ്‌ട്രേലിയ ജോയിന്‍റ് ആന്‍റി ചൈൽഡ് എക്‌പ്ലോയിറ്റേഷൻ ടീമും സംയുക്തമായി നടത്തിയ അന്വേഷണമാണ് റഷീദിന്‍റെ അറസ്റ്റിലേക്ക് നയിച്ചത്.

ലോകമെമ്പാടുമുള്ള  ഇരകളോട് ഇയാൾ കാണിച്ച അവഗണനയും അവർ അനുഭവിച്ച ദുരിതവും അപമാനവും ഭയവും ഓസ്‌ട്രേലിയയിൽ വിചാരണ ചെയ്യപ്പെടുന്ന ഏറ്റവും ഭയാനകമായ ലൈംഗികാതിക്രമക്കേസുകളിൽ ഒന്നായി ഇതിനെ മാറ്റുന്നു

രാജ്യത്ത് താരതമ്യപ്പെടുത്താവുന്ന ഒരു കേസും ഇല്ലാത്ത വിധമുള്ള വലിയ കുറ്റകൃത്യമാണ് റഷീദ് ചെയ്തതെന്ന് ചൊവ്വാഴ്ച ശിക്ഷ പ്രഖ്യാപിക്കുമ്പോൾ ജഡ്ജി അമൻഡ ബറോസ് പറഞ്ഞു. 15 വയസ്സുള്ള ഒരു അമേരിക്കൻ ഇന്‍റർനെറ്റ് താരമായി നടിച്ചാണ് റഷീദ്  പെൺകുട്ടികളുമായി അടുപ്പം സ്ഥാപിക്കുന്നത്. ആദ്യം സാധാരണഗതിയിൽ സംഭാഷണം സംഭാഷണം ആരംഭിക്കുകയും പിന്നീട് ലൈംഗിക ഫാന്‍റസികളെക്കുറിച്ചുള്ള ചർച്ചകൾ നടത്തിയുമെന്നാണ് പെൺകുട്ടികളെ വല വീഴത്തിയിരുന്നത്. ഇരകളോട് മറ്റ് കുട്ടികളുമായും മൃഗങ്ങളുമായും ക്യാമറയ്കക്ക് മുന്നിൽ ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടുന്നതിനും പ്രതി നിർബന്ധിച്ചിരുന്നു.

ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും പലരെയും റഷീദ് തുടർന്നും ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.  2033 ഓഗസ്റ്റിൽ മാത്രമേ ഇനി പ്രതിക്ക് പരോളിനായി അപേക്ഷിക്കാൻ അർഹതയുണ്ടാകൂ.

English Summary:

Australian Man Posing As Teen YouTuber Jailed For "World's Worst Sextortion"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com