സത്ഗമയ ഓണാഘോഷം സെപ്റ്റംബര്‍ 7 ന്
Mail This Article
ഡബ്ലിൻ ∙ അയര്‍ലൻഡിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 7 ന്. ഡബ്ലിനിലെ ബാൽഡോയിൽ കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ ഒൻപതിന് അംഗങ്ങള്‍ ചേര്‍ന്ന് പൂക്കളമോരുക്കന്നതോടെ കലാപരിപാടികള്‍ ആരംഭിക്കും. സത്ഗമയ കൂട്ടായ്മയിലെ മുതിർന്ന അംഗങ്ങൾ ഭദ്രദീപം തെളിയിച്ച് ‘ഓണം പൊന്നോണം-24’ ന് തിരശ്ശീല ഉയരും.
കേരളത്തനിമയില്‍ പരമ്പരാഗത രീതികൾക്ക് പ്രാമുഖ്യം നല്‍കി അവതരിപ്പിക്കുന്ന ഓണക്കാഴ്ച്ചയും, മോഹിനിയാട്ടം, ഭരതനാട്യം, ചെണ്ടമേളം, മഹാബലിയെ ആനയിക്കല്‍, തിരുവാതിരകളി, സ്കിറ്റ്, ഗാനമേള തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിയ്ക്കും. ഉച്ചയ്ക്ക് ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രസകരമായ കായികവിനോദപരിപാടികളും, വടംവലിയും തുടർന്ന് സമ്മാനദാനവും നടത്തപ്പെടും.
കുട്ടികളുടെ കലാപരിപാടികൾ നടത്തുവാൻ ആഗ്രഹിയ്ക്കുന്നവർ ഓഗസ്റ്റ് 31 ന് മുൻപായി പേരുകൾ റജിസ്റ്റർ ചെയ്യേണ്ടതാണ്. 2010 മുതൽ അയർലൻഡിൽ പ്രവർത്തിക്കുന്ന സത്ഗമയയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാനും ഈ കൂട്ടായ്മയിൽ പുതുതായി പങ്കുചേരാനും ആഗ്രഹിക്കുന്നവർ കൂടുതല്‍ വിവരങ്ങള്‍ക്ക്: 0892510985, 0892748641, 0877818318, 0894152187, 0876411374, 0873226832 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.