ADVERTISEMENT

സ്‌കോട്‌ലൻഡ്∙ സാഹിത്യം, സംസ്കാരം, ജീവകാരുണ്യം എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിലിന്‍റെ 2022-23 ലെ സാഹിത്യ പുരസ്‌കാരം മേരി അലക്‌സ് തിരുവഞ്ചൂർ (മണിയ)യുടെ ‘എന്‍റെ കാവ്യരാമ രചനകൾ’ എന്ന കവിതാ സമാഹാരം അർഹമായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച നിരവധി കൃതികളിൽ നിന്നാണ് ഈ കൃതി പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. 'ഈ വസന്തം നിനക്ക് മാത്രം (നോവൽ- എം.എം.സി.ബുക്ക്‌സ്) 'കൂടു വിട്ട കൂട്ടുകാരൻ' (ബാല സാഹിത്യം, കൈരളി ബുക്ക്‌സ്), 'എനിക്ക് ഞാൻ മാത്രം' (കഥകൾ, കൈരളി ബുക്ക്‌സ്), 'അവളുടെ നാട്' (കഥകൾ, എൻ.ബി.എസ്), 'മനസ്സ് പാഞ്ഞ വഴിയിലൂടെ' (കഥകൾ,  കെ.പി.ആമസോൺ പബ്ലിക്കേഷൻ) എന്നിവയാണ് പ്രധാനകൃതികൾ.  

മണിയയുടെ കവിതകൾ മാനവിക മൂല്യങ്ങൾ നിറഞ്ഞതാണെന്നും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രചോദനമാകുമെന്നും ജൂറി അംഗങ്ങളായ ഡോ.പോൾ മണലിൽ, കാരൂർ സോമൻ (ലണ്ടൻ), മാത്യു നെല്ലിക്കുന്ന് (അമേരിക്ക), ഡോ.ജയദേവൻ  അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ ഈ പുരസ്‌കാരം കാക്കനാടൻ, ബേബി കാക്കശ്ശേരി തുടങ്ങിയ പ്രമുഖ എഴുത്തുകാർക്കും ലഭിച്ചിട്ടുണ്ട്.

കോട്ടയത്ത് ഈ മാസം നടക്കുന്ന ചടങ്ങിൽ മണിയയ്ക്ക് 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും നൽകുമെന്ന് ലണ്ടൻ മലയാളി കൗൺസിലിന്‍റെ പ്രസിഡന്‍റ് സണ്ണി പത്തനംതിട്ടയും സെക്രട്ടറി ശശി ചെറായിയുമാണ് ഇക്കാര്യം അറിയിച്ചത്.

English Summary:

London Malayali Council Literary Award to Mary Alex.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com