ഫോക്സ്‌വാഗൻ തൊഴില്‍ സുരക്ഷാ പദ്ധതി അവസാനിപ്പിച്ചു
Mail This Article
ബര്‍ലിന്‍ ∙ ഫോക്സ്‌വാഗൻ തൊഴില്‍ സുരക്ഷാ പദ്ധതി അവസാനിപ്പിച്ചു, കഠിനമായ സാമ്പത്തിക അന്തരീക്ഷത്തില്‍ അടച്ചുപൂട്ടലുകളും തള്ളിക്കളയാനാവില്ലെന്നാണ് പറയുന്നതെങ്കിലും പദ്ധതികള്‍ക്കെതിരെ പോരാടുമെന്ന് തൊഴിലാളി പ്രതിനിധികള്‍ ഉറപ്പ് നല്‍കി. റിട്ടയര്‍മെന്റിനോട് അടുക്കുന്ന ജീവനക്കാര്‍ക്ക് കുറഞ്ഞ കരാറുകളും പിരിച്ചുവിടല്‍ പാക്കേജുകളും വാഗ്ദാനം ചെയ്യുന്ന നിലവിലെ തന്ത്രം കമ്പനിയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ലെന്ന് ബോര്‍ഡ് പറഞ്ഞു, കൂടാതെ 1994 മുതല്‍ നിലവിലിരുന്ന തൊഴില്‍ സുരക്ഷാ പദ്ധതി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
"യൂറോപ്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം നിലവില്‍ വെല്ലുവിളി നിറഞ്ഞതും ഗൗരവമേറിയതുമായ അവസ്ഥയിലാണന്ന് ഫോക്സ്‌വാഗൻ ചീഫ് എക്സിക്യൂട്ടീവ് ഒലിവര്‍ ബ്ളൂം പറഞ്ഞു. സാമ്പത്തിക അന്തരീക്ഷം വഷളായി, പുതിയ എതിരാളികള്‍ യൂറോപ്പിലേക്ക് നീങ്ങുന്നു. ജര്‍മ്മനി ഒരു മത്സരാധിഷ്ഠിത ലൊക്കേഷന്‍ എന്ന നിലയില്‍ പിന്നിലാണ്.
ഇലക്ട്രിക് കാറുകളിലേക്കുള്ള പരിവര്‍ത്തനത്തെ അതിജീവിക്കാന്‍ ഫോക്സ്‌വാഗൻ ചെലവ് കാര്യക്ഷമമാക്കാന്‍ ശ്രമിക്കുന്നതിനാല്‍, 2023-ല്‍ പ്രഖ്യാപിച്ച നിരവധി വെട്ടിക്കുറവുകള്‍ 2026-ഓടെ ഏകദേശം 10 ബില്യൻ യൂറോ ലാഭിക്കുമെന്നാണ് കണക്ക്കൂട്ടൽ.