ബോംബ് ഭീഷണി: ഇന്ത്യയിൽ നിന്ന് ജർമനിയിലേക്ക് പറന്ന വിമാനം തുര്‍ക്കിയിലേക്ക് തിരിച്ചുവിട്ടു
Mail This Article
മുംബൈ ∙ മുംബൈയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പറന്ന വിസ്താര വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് തുര്‍ക്കിയിലേക്ക് തിരിച്ചുവിട്ടു. വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് സര്‍വീസ് നടത്തുന്ന വിസ്താര വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് തുര്‍ക്കിയിലെ എര്‍സുറം വിമാനത്താവളത്തില്‍ ഇറങ്ങിയത്. മുന്‍കരുതലെന്നോണം യുകെ 27 എന്ന വിമാനമാണ് രാത്രി 7.05 ന് ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും കാബിന് ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
കാബിന് ക്രൂ അംഗങ്ങളില്‍ ഒരാള്‍ ടോയ്ലറ്റിൽ ബോംബ് ഭീഷണിയുള്ളതായി എഴുതിയത് കണ്ടെത്തിയ വിവരം അധികാരികളെ അറിയിക്കുകയും സുരക്ഷാ ഏജന്‍സികള്‍ വിമാനത്തിന്റെ പൂര്‍ണ്ണമായ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.