ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. റജി നന്തികാട്ട്  ജനറൽ കോഓർഡിനേറ്ററായി തുടരും. ജിബി ഗോപാലനെ  പ്രോഗ്രാം കോർഡിനേറ്റർ ആയും, സാബു ജോസ്, രാജേഷ് നാലാഞ്ചിറ, ജോർജ് അറങ്ങാശ്ശേരി എന്നിവരെ കോർഡിനേറ്റർമാരായും തിരഞ്ഞെടുത്തു.

കോവിഡ് കാലാനന്തരം ലണ്ടൻ മലയാള സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ പരിമിതമായിരുന്നു. എങ്കിലും ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനൽ വഴി സാഹിത്യവേദി സജീവമായിരുന്നു. പുതിയ കമ്മറ്റി നിരവധി കർമ്മ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. പുതിയ കമ്മറ്റി അംഗങ്ങൾ സാംസ്‌കാരിക കലാ  രംഗത്ത് വളരെ സജീവമായി  പ്രവർത്തിക്കുന്നവരാണ്.   

 ലണ്ടനിൽ വെമ്പിളിയിൽ താമസിക്കുന്ന ജിബി ഗോപാലൻ ദൃശ്യ ശ്രവ്യ മാധ്യമരംഗത്ത് വളരെ സുപരിചിതനാണ്. നിരവധി ഷോർട് ഫിലിമുകളുടെ നിർമാണവും സംവിധാനവും  നിർവഹിച്ചിട്ടുണ്ട്. പ്രമുഖ ടിവി ചാനലുകൾക്ക് വേണ്ടി ഗാനങ്ങൾ ചിത്രീകരിച്ചു സംവിധാനം ചെയ്തു. ജിബി ഗോപാലൻ നിർമിക്കുകയും സഹസംവിധാനം നിർവഹിക്കുകയും ചെയ്ത "ഡോട്ടർ ഓഫ് ദി ഏർത് " എന്ന സിനിമക്ക് പ്രസിദ്ധമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രവേശനം ലഭിച്ചിരുന്നു. പെൻ മസാല എന്ന സിനിമ നിർമിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 

രാജേഷ് നാലാഞ്ചിറ തിരുവനന്തപുരത്ത് നാലാഞ്ചിറ സ്വദേശി. ഇംഗ്ലണ്ടിൽ കുടുംബത്തോടൊപ്പം താമസം. നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. ചില ഷോർട്ട്ഫിലിമുകൾക്ക് കഥ എഴുതി സംവിധാന സഹായിയുമായി പ്രവർത്തിച്ചു. 

സാബു ജോസ് കോട്ടയം ജില്ലയിൽ കുറുമുള്ളൂർ സ്വദേശി. യുകെയിൽ ലെസ്റ്ററിൽ കുടുംബ സമേതം താമസം. യുകെയിലെ സംഗീത രംഗത്ത് സുപരിചിതൻ. 

യുകെയിലെ സാഹിത്യ രംഗത്ത് പ്രസിദ്ധനായ ജോർജ് അറങ്ങാശ്ശേരി  അബർഡീനിൽ കുടുംബ സമേതം  താമസിക്കുന്നു.  കേരളത്തിലെ  പ്രമുഖ  പ്രസിദ്ധീകരണങ്ങളിൽ നിരവധി കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  
(വാർത്ത ∙ റജി ഫിലിപ്പ്)

English Summary:

New Leadership for London Malayalam Sahityavedi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com