തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ഓണാഘോഷം സെപ്റ്റംബർ 15ന്
Mail This Article
×
റോം ∙ റോമിൽ തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഷോഷ പരിപാടി വിപുലമായി ആഘോഷിക്കും. ഡാൻസ് മത്സരങ്ങൾ, പാട്ടുകൾ, ഗാനമേള എന്നീ കലാപരിപാടികൾ സംഘടിപ്പിക്കുന്നു.
പ്രസിഡന്റ് സിറിയക് ജോസ്, വൈസ് പ്രസിഡന്റ് സ്റ്റീഫൻ, സെക്രട്ടറി സുജ സുനിൽ, ഇഷ്ക്, അസിൻ, ജോതി റോസി, ഷൈജു, ഷാൻ, ആന്റണി, ഫ്രാൻസിസ്, സുമ, അനില, വിപിൻ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു. സെപ്റ്റംബർ 15ാം തീയതി ഞായറാഴ്ച റോമിലെ വിയാ വാൾട്ടർ തോബാഗി 133ൽ വച്ച് നടത്തുന്ന ഓണാഘോഷ പരിപാടിയിലേക്ക് എല്ലാം മലയാളികളെയും സ്വാഗതം ചെയ്തിട്ടുണ്ട്.
English Summary:
Onam celebration of Thiruvananthapuram Friends Italy on 15th September.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.