ADVERTISEMENT

വെക്സ്ഫോർഡ് ∙ പഞ്ചാരിമേളത്തിന്‍റെ പൂരപ്പെരുമയുമായി വെക്‌സ്ഫോർഡ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബർ 12ന് അയർലൻഡിലെ വെക്സ്ഫോർഡിൽ നടക്കും. വെക്‌സ്ഫോർഡ്  മലയാളി കൂട്ടായ്മയുടെ ഓണാഘോഷത്തോട് അനുബന്ധിച്ച് ‘റോയൽ റിഥം‘ എന്ന പേരിൽ ഒരു കൂട്ടം അയർലൻഡ് മലയാളികളാണ് പഞ്ചാരി മേളത്തിൽ രംഗപ്രവേശം കുറിക്കുന്നത്.  താളമേളങ്ങളിൽ അഗ്രഗണ്യനായ പൂഞ്ഞാർ രാധാകൃഷ്ണന്‍റെ ശിക്ഷണത്തിൽ പതിനൊന്നോളം കലാകാരികളും കലാകാരന്മാരുമാണ് ചെണ്ടമേളത്തിന് തുടക്കം കുറിക്കുന്നത്.

ലോകത്തിന്‍റെ നെറുകയിൽ കേരളത്തിന്‍റെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന തൃശൂർ പൂരത്തിന്‍റെയും ചെണ്ടമേളത്തിന്‍റെയും പാരമ്പര്യത്തെ ഹൃദയത്തിൽ ചേർത്ത് കൊണ്ടാണ് താളമേളത്തിന്‍റെ അലകൾ കൊട്ടിക്കയറുന്നതെന്ന് വെക്‌സ്ഫോർഡ് മലയാളി കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. ചെണ്ടമേളം ബുക്ക് ചെയ്യുന്നതിന് 0892006238, 0877818318 എന്നീ അയർലൻഡ് നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

English Summary:

Onam Celebration of Wexford Malayali Community on 12th September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com